കല്ലോടി: കല്ലോടി മൂളിത്തോട് പാലത്തിന് താഴെയും, പരിസരത്തുമായി
ബാഗുകളിലുപേക്ഷിച്ച മൃതദേഹ ഭാഗങ്ങൾ കണ്ടെത്തി. ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് മറ്റൊരു യുവാവിനെ കൊന്ന് തുണ്ടമാക്കി ബാഗു കളിലാക്കി ഉപേക്ഷിക്കുകയായിരുന്നു. ഉത്തർപ്രദേശ് സ്വദേശി മുഖീബ് (25) ആണ് കൊല്ലപ്പെട്ടത് ഇതേ നാട്ടുകാരനായ മുഹമ്മദ് ആരിഫ് (38) ആണ് കൊല നടത്തിയത്.
പ്രതി പോലീസ് കസ്റ്റഡി യിലാണുള്ളത്. തൊണ്ടർനാട് സ്റ്റേഷൻ പരിധിയിലെ വെള്ളിലാടിയിൽ വെച്ചാണ് കൊലപാതകമെന്നാണ് സൂചന. പിന്നീട് മറ്റൊരു ഇതര സംസ്ഥാന തൊഴിലാളിയുടെ ഓട്ടോറിക്ഷയിൽ കയറ്റി മൂളിത്തോട് പാലത്തിന് സമീ പമെത്തിച്ച് ഉപേക്ഷിച്ചതായാണ് വിവരം. തുടർന്ന് വിവരമറിഞ്ഞെത്തിയ പോലീസ് ബാഗുകൾ കണ്ടെത്തുകയും പ്രതിയെ കസ്റ്റഡിയിലെടുക്കു കയുമായിരുന്നു. എന്നാൽ ഇക്കാര്യങ്ങളൊന്നും പോലീസ് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.

ജവഹർ ബാൽ മഞ്ച് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു
മാനന്തവാടി: ജവഹർ ബാൽ മഞ്ച് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പായോട് യൂണിറ്റിൽ വച്ച് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. ജില്ലാ ചെയർമാൻ ഡിന്റോ ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കോഡിനേറ്റർ ജിജി വർഗീസ് അധ്യക്ഷയായിരുന്നു.