വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ വിവിധ വിഭാഗങ്ങളില്‍ ട്യൂട്ടര്‍/ഡെമോണ്‍സ്‌ട്രേറ്റര്‍, ജൂനിയര്‍ റസിഡന്റ് തസ്തികകളിലേക്ക് കരാര്‍ നിയമനത്തിന് അഭിമുഖം നടത്തുന്നു. എം.ബി.ബി.എസ്, ടിസിഎംസി/സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ള ഡോക്ടര്‍മാര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. പ്രതിമാസം 45,000/ രൂപ ഏകീകൃത ശമ്പളം ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റിക്കറ്റുമായി ഫെബ്രുവരി 11 രാവിലെ 11 ന് വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.

കെ.എസ്.ആർ.ടി.സി ബസപകടത്തിൽ കൈ നഷ്ടപ്പെട്ട യുവാവിന് ഒന്നര കോടിയോളം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി
ബത്തേരി: കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യവേ വൈദ്യുതക്കാലിൽ കൈയിടിച്ച് കൈയറ്റുപോയ യുവാവിന് ഒന്നരക്കോടി രൂപയോളം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. അമ്പലവയൽ മാളിക സ്വദേശി മുഹമ്മദ് അസ്ലമി നാണ് (19) 1,40,34,550 രൂപയും എട്ടു







