പഞ്ചാരക്കൊല്ലിയിൽ കടുവാക്രമണത്തിൽ മരണപ്പെട്ട രാധയുടെ കുടുംബത്തിന് വനം വകുപ്പ് നൽകുന്ന നഷ്ടപരിഹാര തുകയുടെ രണ്ടാം ഗഡു അഞ്ച് ലക്ഷം രൂപയുടെ ചെക്ക് പട്ടികജാതി -പട്ടിക വർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു കൈമാറി. രാധയുടെ വീട്ടിലെത്തിയാണ് മന്ത്രി കുടുംബാംഗങ്ങൾ ചെക്ക് കൈമാറിയത്. മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി, ആരോഗ്യ സ്റ്റാൻ്റിങ് കമ്മിറ്റി അധ്യക്ഷ ടി.എ. പാത്തുമ്മ,
മാനന്തവാടി നഗരസഭാ കൗൺസിലർമാരായ വി.ആർ പ്രവിജ്, ഉഷാ കേളു, സീമന്തിനി സുരേഷ്, ഡി.എഫ്.ഒ കെ.ജെ. മാർട്ടിൻ ലോവൽ എന്നിവർ മന്ത്രിയോടൊപ്പം വീട് സന്ദർശനത്തിൽ പങ്കെടുത്തു.

സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് ഒരു ലക്ഷം കടന്നു.
പുതുവര്‍ഷം ആരംഭിച്ചതിന് ശേഷം സംസ്ഥാനത്ത് ആദ്യമായി സ്വര്‍ണവില ലക്ഷം കടന്നു. ഡിസംബര്‍ മാസത്തില്‍ ഒരു ലക്ഷം കടന്നിരുന്ന വില മാസം അവസാനമായപ്പോള്‍ കുറയുകയും ജനുവരി ഒന്ന് മുതല്‍ വര്‍ധനവുണ്ടാവുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം







