പടിഞ്ഞാറത്തറ സ്വദേശികളായ 41 പേർ, പനമരം സ്വദേശികളായ 37 പേർ, കണിയാമ്പറ്റ 25 പേർ, ബത്തേരി 24 പേർ, മീനങ്ങാടി 22 പേർ, കൽപ്പറ്റ, മൂപ്പൈനാട് 20 പേർ വീതം, മേപ്പാടി 16 പേർ, പൂതാടി 14 പേർ, മാനന്തവാടി 12 പേർ, അമ്പലവയൽ, തൊണ്ടർനാട് 10 പേർ വീതം, വൈത്തിരി 8 പേർ, മുട്ടിൽ 7 പേർ, എടവക, നെന്മേനി 4 പേർ വീതം, തവിഞ്ഞാൽ 3 പേർ, പൊഴുതന, നൂൽപ്പുഴ രണ്ടു പേർ വീതം, വെള്ളമുണ്ട സ്വദേശിയായ ഒരാളുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്.
ഡിസംബർ നാലിന് മസ്കത്തിൽ നിന്ന് വന്ന കണിയാമ്പറ്റ സ്വദേശിയാണ് വിദേശത്തു നിന്നും എത്തി കോവിഡ് ബാധിതനായത്.

ഓഫീസ് കെട്ടിടം മാറ്റി.
കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ വയനാട് ജില്ലാ കമ്മറ്റി ഓഫീസ് കല്‍പ്പറ്റ പിണങ്ങോട് റോഡിലെ എം.എ കെട്ടിടത്തിലേക്ക് മാറ്റിയതായി ചെയര്മാന് അറിയിച്ചു.