കൽപറ്റ :കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ വയോജന പരിചരണം, ബേബി സിറ്റിംഗ്, പാലിയേറ്റിവ് കെയർ എന്നീ മേഖലകളിൽ സേവനം നൽകുന്നതിനായി സംരംഭ മാതൃകയിൽ പ്രവർത്തിക്കുന്ന കെ ഫോർ കെയറിന്റെ പുതിയ ബാച്ചിലേക്കുള്ള എക്സിക്യൂട്ടീവുകളെ തെരെഞ്ഞെടുക്കുന്നതിന്നുള്ള സ്ക്രീനിംഗ് ടെസ്റ്റ് നടത്തി. ജില്ലയിലെ മുഴുവൻ സി ഡി എസ്സുകളിൽ നിന്നും യോഗ്യരായ 30 കുടുംബശ്രീ, ഓക്സിലറി അംഗങ്ങൾക്കാണ് മാർച്ചിൽ ആരംഭിക്കുന്ന പുതിയ ബാച്ചിൽ അവസരം ലഭിക്കുക.കഴിഞ്ഞ രണ്ട് ബാച്ചുകളും വിജയകരമായി പൂർത്തീകരിക്കാൻ സഹകരിച്ച എച്ച് എൽ എൽ പി പി റ്റി ഏജൻസിയുടെ കീഴിൽ മാനന്തവാടി സെന്റ് ജോസഫ് ഹോസ്പിറ്റലിൽ വെച്ചായിരിക്കും പരിശീലനം.കൽപറ്റ എം ജി റ്റി ഹാളിൽ വെച്ച് സംഘടിപ്പിച്ച ഓറിയന്റേഷൻ കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ബാലസുബ്രഹ്മണ്യൻ പി കെ ഉദ്ഘാടനം ചെയ്തു.സ്ക്രീനിംഗ് ടെസ്റ്റിൽ പങ്കെടുക്കാനെത്തിയവർക്ക് എച്ച് എൽ എൽ പി പി റ്റി റീജ്യനൽ മാനേജർ മോഹിജ പി
പദ്ധതി ബോധവത്കരണം നൽകി. എ ഡി എം സി മാരായ റജീന വി കെ സലീന കെ എം ,ജില്ലാ പ്രോഗ്രാം മാനേജർ ഹുദൈഫ് പി എന്നിവർ സംസാരിച്ചു.ബ്ലോക്ക് കോർഡിനേറ്റർമാരായ ടെനി വി ആർ ,മഹിജ എം എസ് , വിദ്യ മോൾ എം എസ് , അതുല്യ ടി ജെ എന്നിവർ പങ്കെടുത്തു.

കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; തൃശ്ശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ