ദ്വിദിന മൂൺ ലൈറ്റ് സമ്മിറ്റ് സംഘടിപ്പിച്ചു.

കൽപ്പറ്റ: തരുവണ എം എസ് എസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ ദ്വിദിന മൂൺലൈറ്റ് സമ്മിറ്റ് സംഘടിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിൻസിപ്പൽ ഡോ. എൻ. നൗഫൽ അധ്യക്ഷത വഹിച്ചു. കോളേജ്
മാനേജ്മെൻറ് കമ്മിറ്റി സെക്രട്ടറി പി പി മുഹമ്മദ്, ഡോ. എം.കെ. മുഹമ്മദ് സയീദ്, ഐ.ക്യു .എ . സി കോ ഓർഡിനേറ്റർ എം.പി.സുഹൈലത്ത്, പ്രസംഗിച്ചു. സമ്മിറ്റ് പ്രോഗ്രാം കോ- ഓർഡിനേറ്റർ എം അമീറ സ്വാഗതവും കോളേജ് യൂണിയൻ ചെയർമാൻ സുഫിയാനു സ്വാഫി നന്ദിയും പറഞ്ഞു.

സ്കിൽ ഡെവലപ്മെൻ്റ് പ്രോഗ്രാമിൻ്റെ ഭാഗമായി ബാംഗ്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് ആൻഡ് സയൻസ് അസിസ്റ്റൻറ് പ്രൊഫസർമാരായ എ പി ശരീഫ്, വൈഭവ് എസ് ആർവാഡ് , കർഷക അവാർഡ് ജേതാവ് അയ്യൂബ് തോട്ടോളി, മുട്ടിൽ ഡബ്ല്യു.എം.ഒ. ആർട്സ് ആൻഡ് സയൻസ് കോളേജ് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ.എം കെ മുഹമ്മദ് സയീദ് വിവിധ സെഷനുകളിലെ വിഷയാവതരണം നടത്തി.

പി കെ മുഹമ്മദ് അജ്മൽ, ബി ശ്യാം രാജ്, ടി കെ നിയാസ്, പി.ഇ.സീന, അമല ഐസക് സമ്മിറ്റിന് നേതൃത്വം നൽകി.

ബഡ്സ് സ്ക്കൂൾ കുട്ടികൾക്ക് സീനിയർ ചേമ്പർ ഇൻ്റർനാഷണലിൽ മാനന്തവാടിയുടെ സ്നേഹ സമ്മാനം

തൃശിലേരി : തിരുനെല്ലി ഗ്രാമപഞ്ചായത്ത് ബഡ്സ് പാരഡൈസിലെ വിദ്യാർത്ഥികൾക്ക് സീനിയർ ചേമ്പർ ഇൻ്റർനാഷണൽ തൊഴിൽ പരിശീലനത്തിനായ് തയ്യൽ മെഷീൻ സ്നേഹ സമ്മാനമായ് നൽകി. തയ്യൻ മെഷീൻ വാർഡ് മെമ്പർ ജയ കെജി ഏറ്റുവാങ്ങി. ചേമ്പർ

നഴ്‌സിംഗ് കോളേജുകള്‍ക്ക് 13 തസ്തികകള്‍*

പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍ഗോഡ് ജില്ലകളിലായി ആരംഭിച്ച 5 പുതിയ സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജുകള്‍ക്കും തിരുവനന്തപുരം നഴ്‌സിംഗ് കോളേജ്-അനക്‌സിലുമായി പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി

‘കുട്ടിയും കോലും’ ഹിറ്റ്; കൊഴിഞ്ഞുപോക്കില്ല, കായിക വിനോദങ്ങളിലൂടെ ഗോത്രവിദ്യാർത്ഥികൾ സ്കൂളിലേക്ക്

ഗോത്രവർഗ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാനും സ്കൂളിൽ ഹാജർ നില മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് വരാമ്പറ്റ ജിഎച്ച്എസ് ആരംഭിച്ച ‘കുട്ടിയും കോലും’ പദ്ധതി മികച്ച വിജയം. പഠനത്തോടൊപ്പം കായിക വിനോദങ്ങൾക്ക് പ്രാധാന്യം നൽകുന്ന പദ്ധതിക്ക് മികച്ച പ്രതികരണമാണ്

പെൻഷൻ മസ്റ്ററിങ്;ഏഴ് ലക്ഷത്തോളം പേര്‍ പുറത്ത്

സംസ്ഥാനത്തെ സാമൂഹിക സുരക്ഷ പെൻഷൻ മസ്റ്ററിങ് അവസാനിക്കാൻ ആറ് ദിവസം ശേഷിക്കെ പുറത്തുള്ളത് 6,76,994 പേർ. കാർഷിക പെൻഷൻ, വാർധക്യകാല പെൻഷൻ, വിധവ പെൻഷൻ, അവിവാഹിത പെൻഷൻ, ക്ഷേമ പെൻഷൻ എന്നീ ഇനങ്ങളിലായി സംസ്ഥാനത്ത്

വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത്; ഒന്നാം സ്ഥാനത്ത് മുംബൈ, രണ്ടാമത് ഡല്‍ഹി, നാലാമത് കരിപ്പൂര്‍*

ന്യൂഡൽഹി: രാജ്യത്ത് വിമാനത്താവളംവഴിയുള്ള സ്വർണ്ണക്കടത്തിൽ കോഴിക്കോട് നാലാം സ്ഥാനത്തും കൊച്ചി അഞ്ചാം സ്ഥാനത്തും. മുംബെെ,ഡൽഹി,ചെന്നെെ വിമാനത്താവളങ്ങളാണ് ആദ്യമൂന്ന് സ്ഥാനങ്ങളിൽ. 2021 മുതല്‍ കൂടുതല്‍ സ്വര്‍ണം പിടിച്ചത് മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ്.

ഓണത്തിന് ഒരു റേഷന്‍ കാര്‍ഡിന് 20 കിലോ അരി 25 രൂപ നിരക്കില്‍*

ഓണത്തിന് ഒരു റേഷന്‍ കാര്‍ഡിന് 20 കിലോ അരി 25 രൂപ നിരക്കില്‍ ലഭിക്കുമെന്ന് മന്ത്രി ജി.ആര്‍ അനില്‍. ബിപിഎല്‍, എപിഎല്‍ കാര്‍ഡ് എന്ന വ്യത്യാസം ഇല്ലാതെ ലഭിക്കുമെന്നും 250-ല്‍ അധികം ബ്രാന്‍ഡഡ് നിത്യോപയോഗ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.