എരുമയെ വാങ്ങാന്‍ മുന്‍ വിവാഹ ബന്ധം വേര്‍പെടുത്താതെ രണ്ടാം വിവാഹം;സമൂഹ വിവാഹത്തില്‍ തട്ടിപ്പ് നടത്തിയ യുവതി പിടിയിൽ

ഉത്തർപ്രദേശില്‍ സമൂഹ വിവാഹത്തില്‍ തട്ടിപ്പ് നടത്തിയ യുവതിയെ കയ്യോടെ പിടികൂടി പൊലീസ്. അസ്മ എന്ന യുവതിയാണ് പൊലീസിന്റെ പിടിയിലായത്.സ്വന്തമായി എരുമയെ വാങ്ങാന്‍ വേണ്ടി മുന്‍ വിവാഹ ബന്ധം വേര്‍പെടുത്താതെ രണ്ടാം വിവാഹത്തിനൊരുങ്ങിയാണ് യുവതി മണ്ഡപത്തിലെത്തിയത്.

ഉത്തർപ്രദേശില്‍ സര്‍ക്കാരിന്റെ കീഴിലുള്ള ഒരു പദ്ധതി പ്രകാരം വിവാഹിതരാകുന്ന സ്ത്രീകള്‍ക്ക് 35000 രൂപയും മറ്റു ആനുകൂല്യങ്ങളും സഹായങ്ങളും പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ സമൂഹ വിവാഹ പദ്ധതി പ്രകാരമാണിത്. ഈ പണം തട്ടിയെടുത്ത് എരുമയെ വാങ്ങാനായിരുന്നു അസ്മയുടെയും ബന്ധുവായ ജാബർ അഹമ്മദിന്റെയും പദ്ധതി. തുടർന്ന് സമൂഹ വിവാഹത്തില്‍വെച്ച്‌ ജാബറിനെ വിവാഹം കഴിക്കാൻ അസ്മ തീരുമാനിച്ചു.

ഒരു ഡിന്നർ സെറ്റ്, വധുവിനും വരനും രണ്ട് ജോഡി വസ്ത്രങ്ങള്‍, ഒരു വാള്‍ ക്ലോക്ക്, ഒരു വാനിറ്റി കിറ്റ്, ഒരു ദുപ്പട്ട, വെള്ളി മോതിരങ്ങള്‍, പാദസരങ്ങള്‍, ഒരു ലഞ്ച് ബോക്സ് തുടങ്ങിയവയായിരുന്നു ദമ്ബതികള്‍ക്ക് സർക്കാർ നല്‍കിയ സമ്മാനങ്ങള്‍. കൂടാതെ വിവാഹിതരാകുന്ന സ്ത്രീകള്‍ക്ക് 35000 രൂപയും സർക്കാർ പ്രഖ്യാപിച്ചിരുന്നു.

മൂന്ന് വർഷം മുമ്ബാണ് അസ്മ നൂർ മുഹമ്മദെന്ന യുവാവിനെ വിവാഹം കഴിച്ചത്. ഇരുവരും പിരിയാന്‍ തീരുമാനിച്ച്‌ വിവാഹ മോചനത്തിന് അപേക്ഷിച്ചിട്ടുണ്ടെങ്കിലും കേസ് നടന്നു വരികയാണ്. തുടർന്ന് വിവരമറിഞ്ഞ നൂറിന്റെ അച്ഛനും അമ്മയും ചേര്‍ന്ന് സമൂഹ വിവാഹ വേദിയിലേക്ക് കയറി ഇത് ചോദ്യം ചെയ്യുകയായിരുന്നു. മുന്നൂറോളം വിവാഹങ്ങള്‍ ഒരുമിച്ച്‌ നടക്കുന്ന വേദിയില്‍ വച്ചാണ് അസ്മ പിടിക്കപ്പെടുന്നത്.

മുന്‍ ഭര്‍ത്താവിന്റെ അച്ഛന്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതോടെ ചീഫ് ഡെവലെപ്മന്റ് ഓഫീസര്‍ അശ്വിനി കുമാര്‍ സംഭവം പൊലീസിനെ അറിയിക്കുകയും കേസ് എടുക്കുകയുമായിരുന്നു. മുഖ്യമന്ത്രിയുടെ സമൂഹ വിവാഹ പദ്ധതിയുടെ നിയമങ്ങള്‍ ലംഘിച്ചതിനും, അനാവശ്യ നേട്ടമുണ്ടാക്കാൻ അപേക്ഷ നല്‍കിയതിനും, സർക്കാർ ജോലി തടസ്സപ്പെടുത്തിയതിനുമാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്.

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി

നിധി ആപ്‌കെ നികാത്ത് 27ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി വിവരങ്ങള്‍ കൈമാറുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി നിധി ആപ്‌കെ നികാത്ത് എന്ന പേരില്‍ ജില്ലാ ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു.

ബീനാച്ചി-പനമരം റോഡില്‍ നിയന്ത്രിത ഗതാഗതത്തിന് അനുമതി

ബീനാച്ചി-പനമരം റോഡിലെ പുഞ്ചവയല്‍ മുതല്‍ മാത്തൂര്‍ വരെയുള്ള ഭാഗത്ത് നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനാല്‍, സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ച് വാഹന ഗതാഗതം അനുവദിച്ചു. നേരത്തെ റോഡ് നവീകരണവും സുരക്ഷാ കട്ടിങ് പ്രവൃത്തികളും പുരോഗമിക്കുന്നതിനിടെ കനത്ത മഴ

ക്ഷേമനിധി അംഗത്വം പുതുക്കാന്‍ മെയ് 19 വരെ അവസരം

കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമബോര്‍ഡ് അംഗങ്ങളുടെ 2025 വര്‍ഷത്തെ അംഗത്വം പുതുക്കുന്നതിനുള്ള അവസാന തീയതി മെയ് 19 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ആവശ്യമായ രേഖകള്‍ സഹിതം കല്‍പ്പറ്റ അമ്മൂസ് കോംപ്ലക്സില്‍

പേപ്പര്‍ ക്രാഫ്റ്റ് പരിശീലനം

കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ പണിയ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മീനങ്ങാടി സി.ഡി.എസിന്റെ നേതൃത്വത്തില്‍ ബാലസഭ കുട്ടികള്‍ക്ക് പേപ്പര്‍ ക്രാഫ്റ്റ് പരിശീലനം നല്‍കി. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സിന്ധു ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.