ലോകാവസാനമോ? സമുദ്രത്തിന്റെ അടിത്തട്ടില്‍ നിന്നും ലക്ഷണങ്ങള്‍ സൂചിപ്പിക്കുന്നതെന്ത് ?

പ്രപഞ്ചത്തില്‍ ജീവൻ നിലനില്‍ക്കുന്ന ഒരേയൊരു ഗ്രഹം ഭൂമി മാത്രമാണ്. ഏകദേശം നാലര ബില്യണ്‍ വർഷങ്ങള്‍ക്ക് മുൻപാണ് ഭൂമിയുടെ പിറവിയെന്നാണ് കരുതുന്നത്.ഇതിന് പിന്നാലെ, നിരവധി നിരവധി പരിണാമങ്ങളും ഭൂമിയില്‍ സംഭവിച്ചിട്ടുണ്ട്.

എന്നാല്‍, ശാസ്ത്രലോകം ഇത്രയേറെ വികസിച്ചിട്ടും ഇനിയും കണ്ടെത്താൻ കഴിയാത്ത പല നിഗൂഡതകളും നമ്മുടെ പ്രപഞ്ചത്തില്‍ നിലനില്‍ക്കുന്നുണ്ട്. ലോകാവസാനം എന്നത് പല വർഷങ്ങളായി ചർച്ച ചെയ്ത് തുടങ്ങിയ വിഷയമാണ്. 2025ന്റെ തുടക്കത്തില്‍ ഇത് വീണ്ടും ചർച്ചയായി വന്നിരുന്നു. അടുത്തിടെ കടലിന്റെ അടിത്തട്ടിലുള്ള മത്സ്യങ്ങള്‍ കരയിലേക്ക് വരാൻ തുടങ്ങിയതാണ് ഇതിനൊരു പ്രധാന കാരണമായി ശാസ്ത്രലോകം പറയുന്നത്.

ഇത്തരത്തില്‍ മത്സ്യങ്ങള്‍ കരയിലേക്ക് വരുന്നത് ഭൂകമ്ബ സൂചനയാണെന്നും ലോകാവസാനമായി എന്നും പലരും സോഷ്യല്‍ മീഡിയയിലൂടെ അഭിപ്രായപ്പെടുന്നു.

കടലിന്റെ ആഴങ്ങളില്‍ കാണപ്പെടുന്ന ഓർ മത്സ്യങ്ങള്‍ക്ക് ദുരന്തങ്ങളെ മുൻകൂട്ടി കാണാനാകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇവ ജീവനോടെയോ അല്ലാതെയോ കരയ്ക്കടിഞ്ഞാല്‍ ദുരന്തം സംഭവിക്കുമെന്ന് ജപ്പാൻ അടക്കമുള്ള ചില ഏഷ്യൻ രാജ്യങ്ങളില്‍ വിശ്വസിക്കപ്പെടുന്നു.

ലോകത്ത് എല്ലുള്ള മത്സ്യങ്ങളില്‍ വച്ച്‌ ഏറ്റവും നീളമുള്ള മത്സ്യമാണ് ഓർ ഫിഷ്. ഈ മത്സ്യം കരയിലെത്തുന്നത് ഭൂചലനങ്ങളുടെയും സുനാമികളുടെയുമൊക്കെ സൂചനയാണെന്ന് ജപ്പാനില്‍ ഒരു വിശ്വാസമുണ്ട്. 2011ല്‍ ജപ്പാനിലെ ഫുകുഷിമയില്‍ നാശം വിതച്ച സുനാമിക്കും ഭൂകമ്ബത്തിനും മുമ്ബ് ഓർ മത്സ്യങ്ങള്‍ തീരത്ത് അടിഞ്ഞിരുന്നു. കടലില്‍ 3,300 അടി താഴ്ചയിലാണ് ഓർ മത്സ്യങ്ങള്‍ ജീവിക്കുന്നത്. കടലിനടിയില്‍ സീസ്മിക് പ്രവർത്തനങ്ങള്‍ തിരിച്ചറിഞ്ഞാണ് ഇവ കടലിന് മുകളിലേക്ക് വരുന്നതെന്നാണ് ഒരു ചിലർ വിശ്വസിക്കുന്നത് എന്നാല്‍ ഇതിന് ശാസ്ത്രീയ വിശദീകരണങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.

ഈ മാസം 10-ാം തീയതി ഈ ഓർ മത്സ്യം വീണ്ടും കരയില്‍ അടിഞ്ഞിരുന്നു. ഇതിന്റെ വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും ലോകാവസാനത്തെ കുറിച്ചുള്ള ചർച്ചകള്‍ക്ക് വഴിവച്ചത്. മെക്‌സിക്കോയില്‍ നിന്നുള്ള വീഡിയോ ആണിതെന്നാണ് വിവരം. ഓറഞ്ച് നിറത്തിലുള്ള ചിറകുകളുള്ള ഓർ മത്സ്യങ്ങള്‍ കടലില്‍ നിന്ന് വളരെ വേഗത്തില്‍ കരയിലേക്ക് വരുന്നത് വീഡിയോയില്‍ കാണാം. കരയിലെത്തിയ ഉടൻ അത് നിശ്ചലമായി കിടക്കുന്നു. ശേഷം അവിടെ നിന്ന് ഒരാള്‍ അതിനെ എടുത്ത് കടലിലേക്ക് ഇടുന്നതും വീഡിയോയില്‍ കാണാം.

ആഴക്കടലില്‍ ഇനിയും മനുഷ്യന് കണ്ടെത്താൻ കഴിയാത്ത മറ്റൊരു ദുരൂഹതയാണ് ആംഗ്ലർ ഫിഷ് അഥവാ ആഴക്കടലിന്റെ ചെകുത്താൻ. നെറ്റി ഭാഗത്തുള്ള ചെറിയ പ്രകാശവും കൂർത്ത പല്ലുകളുമുള്ള ഇതിനെ കണ്ടാല്‍തന്നെ പേടിയാകും. കടലിന് മുകളില എത്തുന്ന ആംഗ്ലർ ഫിഷിന്റെ വീഡിയോയും വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. എന്നാല്‍ മുകളിലെത്തിയതിന് പിന്നാലെ ഈ മത്സ്യം ചത്തുപോകുന്നു. സമുദ്രത്തിന്റെ 16,000 അടി വരെ താഴ്ചയിലാണ് ആംഗ്ലർ ഫിഷിന്റെ വാസം. ഈ മത്സ്യം സമുദ്രത്തിന് മുകളില്‍ എത്തിയതും അപകട സൂചനയെന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും അഭിപ്രായപ്പെടുന്നത്.

പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു

പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു എന്ന് നെന്മേനി മണ്ഡലം കർഷക കോൺഗ്രസ്. കർഷകർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. രോഗബാധമൂലം പ്രതിസന്ധിയിൽ ആയ കർഷകർക്ക് അടിയന്തരമായി ധനസഹായം എത്തിക്കണമെന്ന് ആവശ്യപ്പെട്ടു, ഇതോടൊപ്പം തന്നെ

സൗജന്യ കേക്ക് നിർമാണ പരിശീലനം

പുത്തൂർവയൽ എസ്ബിഐ പരിശീലന കേന്ദ്രത്തിൽ ആറ് ദിവസത്തെ സൗജന്യ കേക്ക് നിർമാണ തൊഴിൽ പരിശീലനം നൽകുന്നു. ഓഗസ്റ്റ് 20ന് ആരംഭിക്കുന്ന പരിശീലനത്തിലേക്ക് 18-50നും ഇടയിൽ പ്രായമുള്ള തൊഴിൽരഹിതരായ യുവതികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. ഫോൺ:

പ്രവേശനം ആരംഭിച്ചു

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഫണ്ടമെന്റൽസ് ഓഫ് കോൺടെന്റ് റൈറ്റിംഗ് കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. കോഴ്സ് ഫീ 5085 രൂപ. ഫോണ്‍: 9495999669/ 7306159442.

ഓണക്കാലത്ത് ലഹരി ഉപയോഗവും വില്‍പനയും തടയാൻ പരിശോധന ശക്തമാക്കും

സ്കൂളുകളിലെയും കോളജുകളിലെയും ഓണാഘോഷങ്ങളിൽ നിരീക്ഷണം ഓണക്കാലത്ത് വ്യാജമദ്യം ഉൾപ്പെടെ നിരോധിത ഉത്പന്നങ്ങളുടെ ഉത്പാദനവും വിതരണവും ഉപയോഗവും തടയാൻ ജനകീയ പങ്കാളിത്തത്തോടെ ശക്തമായ നടപടികൾ സ്വീകരിക്കാൻ എക്സൈസ് ജില്ലാതല ജനകീയ കമ്മിറ്റിയിൽ തീരുമാനം. ജില്ലാ കളക്ടര്‍

ഡിഎൽഎഡ് അപേക്ഷ തീയ്യതി നീട്ടി

ഗവൺമെന്റ്/ എയ്ഡഡ്/ സ്വാശ്രയ സ്ഥാപനങ്ങളിലെ 2025-2027 അദ്ധ്യയന വര്‍ഷത്തേക്കുള്ള  ഡിഎല്‍എഡ്‌ (ഡിപ്ലോമ ഇൻ എലമെന്ററി എഡ്യുക്കേഷൻ) കോഴ്സിനുള്ള അപേക്ഷാ തീയ്യതി നീട്ടി. ഓഗസ്റ്റ് 21 വരെയാണ് നീട്ടിയ സമയം. ഗവൺമെന്റ് /എയ്ഡഡ് /സ്വാശ്രയം എന്നീ

സീറ്റൊഴിവ്

വെള്ളമുണ്ട ഗവ. ഐടിഐയിൽ പ്ലംബർ ട്രേഡിൽ ജനറൽ/എസ് സി വിഭാഗം സീറ്റൊഴിവുണ്ട്. വിദ്യാർത്ഥികൾ (നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും) ഓഗസ്റ്റ് 21 വൈകിട്ട് നാലിനകം വെള്ളമുണ്ട ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം. ഫോൺ: 04935 294001,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.