ഹോളിവുഡ് നടി മിഷേൽ ട്രാഷ്റ്റൻബെർഗ് ഫ്‌ളാറ്റിൽ മരിച്ചനിലയിൽ

പ്രശസ്ത ഹോളിവുഡ് നടി മിഷേല്‍ ട്രാഷ്റ്റന്‍ബെര്‍ഗിനെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നടിയുടെ മരണം സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ വ്യക്തമല്ലെങ്കിലും, അടുത്തിടെ അവര്‍ക്കു കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നു.മിഷേല്‍ ട്രാഷ്റ്റന്‍ബെര്‍ഗ് സ്വകാര്യ ഫ്ളാറ്റില്‍ തനിച്ചായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും വിളിച്ചിട്ടും പ്രതികരണം ലഭിക്കാത്തതിനെ തുടര്‍ന്ന് അവര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് എമര്‍ജന്‍സി മെഡിക്കല്‍സംഘം അപ്പാര്‍ട്ട്മെന്റില്‍ എത്തിയപ്പോള്‍ നടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയെന്നും നേരത്തെതന്നെ മരണം സംഭവിച്ചതായി സ്ഥിരീകരിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. മരണത്തില്‍ ദുരൂഹതകളൊന്നും സംശയിക്കുന്നില്ലെന്ന് പോലീസ് അറിയിച്ചു. 39 വയസ്സായിരുന്നു. പ്രാദേശികസമയം ബുധനാഴ്ച രാവിലെ എട്ടുമണിയോടെ മാന്‍ഹാട്ടനിലെ അപ്പാര്‍ട്ട്മെന്റിലാണ് നടിയെ മരിച്ചനിലയില്‍ കണ്ടെത്തിയതെന്ന് യു.എസ്. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കന്‍ ടി.വി. സീരിസുകളിലൂടെ ശ്രദ്ധേയയായ മിഷേല്‍ അടുത്തിടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. ഇതിനെത്തുടര്‍ന്ന് ചില ആരോഗ്യപ്രശ്നങ്ങള്‍ നടി അഭിമുഖീകരിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

മൂന്നാംവയസ്സില്‍ ടി.വി. പരസ്യചിത്രങ്ങളിലൂടെയായിരുന്നു മിഷേലിന്റെ അഭിനയരംഗത്തേയ്ക്കുള്ള അരങ്ങേറ്റം. പിന്നാലെ ബാലതാരമായി ടി.വി. സീരീസുകളിലും തിളങ്ങി. ‘ദി അഡ്വഞ്ചര്‍ ഓഫ് പെറ്റെ ആന്‍ഡ് പെറ്റെ’, ‘ഹാരിയറ്റ് ദി സ്പൈ’ തുടങ്ങിയ സീരിസുകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ചെയ്തു. ‘ബഫി ദി വാംപിയര്‍ സ്ലേയര്‍’ എന്ന ടി.വി. സീരിസാണ് നടിയെ ഏറെ പ്രശസ്തയാക്കിയത്. ഇത് കരിയറില്‍ വലിയ ബ്രേക്കായി. പിന്നാലെ ഒട്ടേറെ സീരിസുകളിലും മിഷേല്‍ അഭിനയിച്ചു.

നഴ്‌സ് നിയമനം

മുട്ടില്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് കെയര്‍ യുണിറ്റിലേക്ക് നഴ്‌സിനെ നിയമിക്കുന്നു. എ.എന്‍.എം/ജി.എന്‍.എം/ബി.എസ്.സി നഴ്‌സിങ്, ബി.സി.സി.പി.എന്‍ എന്നിവയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി ഓഗസ്റ്റ് 20 ന് ഉച്ചയ്ക്ക് 2.30 ന് മുട്ടില്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍

ട്യൂട്ടര്‍ നിയമനം

ഗവ നഴ്‌സിങ് കോളെജില്‍ ട്യൂട്ടര്‍ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. എം.എസ്.സി നഴ്സിങ്, കെ.എന്‍.എം.സി രജിസ്‌ട്രേഷനാണ് യോഗ്യത. ഉദ്യോഗാത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ഓഗസ്റ്റ് 26 ന് രാവിലെ 10.30 ന് കോളെജ് ഓഫീസില്‍

ഹിന്ദി അധ്യാപക നിയമനം

മൂലങ്കാവ് ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജൂനിയര്‍ ഹിന്ദി അധ്യാപക തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസലുമായി ഓഗസ്റ്റ് 22 ന് രാവിലെ 10 ന് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തിന്

അധ്യാപക നിയമനം

മുട്ടില്‍ ഡബ്യൂ.എം.ഒ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.എസ്.ടി വിഭാഗത്തില്‍ ഹിന്ദി അധ്യാപക തസ്തികയില്‍ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഓഗസ്റ്റ് 25 നകം wayanadorphanage@gmail.com ല്‍ ബയോഡാറ്റ നല്‍കണം.

ഇ- ടെന്‍ഡര്‍ ക്ഷണിച്ചു

പനമരം ബ്ലോക്ക്പഞ്ചായത്തിന് കീഴിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട ഭിന്നശേഷിക്കാരായവര്‍ക്ക് ഇലക്ട്രിക് വീല്‍ചെയര്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍/ഏജന്‍സികളില്‍ നിന്നും ഇ-ടെന്‍ഡറുകള്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ etenderskerala.gov.in ല്‍ ലഭിക്കും. ഫോണ്‍- 04935 220282

ടെന്‍ഡര്‍ ക്ഷണിച്ചു

പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ട്രൈബല്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിലേക്ക് ബൊലോറോ / തത്തുല്യ വാഹനം ലഭ്യമാക്കാന്‍ താത്പര്യമുള്ളവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഓഗസ്റ്റ് 30 ഉച്ചയ്ക്ക് ഒന്നിനകം പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നല്‍കണം.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.