റീൽസിനായി പ്രത്യേക ആപ്പ് പുറത്തിറക്കാൻ ഇൻസ്റ്റാഗ്രാം; ലക്ഷ്യം ടിക് ടോക്ക് പ്രതിസന്ധി മുതലെടുക്കാനോ?

റീലുകള്ക്കായി പ്രത്യേക ആപ്പ് പുറത്തിറക്കാന് ആലോചനയുമായി പ്രമുഖ സോഷ്യല്മീഡിയ പ്ലാറ്റ്ഫോമായ ഇന്സ്റ്റഗ്രാം. ഇന്സ്റ്റഗ്രാമിന്റെ മേധാവി ആദം മൊസേരി ഈ ആഴ്ച ജീവനക്കാരോട് ഇക്കാര്യം പറഞ്ഞതായാണ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോര്ട്ട് ചെയ്യുന്നത്.അമേരിക്കയില് ടിക് ടോക്ക് നേരിടുന്ന പ്രതിസന്ധി മുതലെടുക്കുന്നതിന്റെ ഭാഗമായാണ് മെറ്റാ ഉടമസ്ഥതയിലുള്ള കമ്ബനി പുതിയ മാറ്റങ്ങള് കൊണ്ടുവരാന് ശ്രമിക്കുന്നതെന്നാണ് റിപ്പോര്ട്ടുകള് വ്യക്തമാക്കുന്നത്.

ടിക് ടോക്കിന് സമാനമായ വീഡിയോ സ്ക്രോളിംഗ് അനുഭവം കൊണ്ടുവരികയാണ് ലക്ഷ്യം. ഇതിലൂടെ കൂടുതല് ഉപയോക്താക്കളെ ആകര്ഷിക്കാന് കഴിയുമെന്നും കമ്ബനി പ്രതീക്ഷിക്കുന്നു.ജനുവരിയില്, ടിക് ടോക്കിന്റെ മാതൃ കമ്ബനിയായ ബൈറ്റ്ഡാന്സിന്റെ ഉടമസ്ഥതയിലുള്ള വിഡിയോ-എഡിറ്റിങ് ആപ്പായ ക്യാപ്കട്ടിന്റെ ഉപയോക്തൃ അടിത്തറയുടെ ഒരു പങ്ക് സ്വന്തമാക്കാന് ലക്ഷ്യമിട്ട് എഡിറ്റ്സ് എന്ന പുതിയ വിഡിയോ എഡിറ്റിങ് ആപ്പും മെറ്റാ പ്രഖ്യാപിച്ചിട്ടുണ്ട്.

ടിക് ടോക്കിനോട് മത്സരിക്കുക എന്ന ലക്ഷ്യത്തോടെ 2018 ല് മെറ്റാ ലാസോ എന്ന പേരില് ഒരു വിഡിയോ-ഷെയറിങ് ആപ്പ് പരീക്ഷിച്ചിരുന്നു. പക്ഷേ ആപ്പ് വലിയ ജനശ്രദ്ധ നേടിയില്ല. തുടര്ന്ന് കമ്ബനി അത് അടച്ചുപൂട്ടുകയായിരുന്നു.നേരത്തെ അമേരിക്കയില്‍ ജോ ബൈഡൻറെ ഭരണകാലത്താണ് ടിക്ക് ടോക്കിന് നിരോധനം ഏർപ്പെടുത്തിയത്. എന്നാല്‍ ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നതിന് പിന്നാലെ ജനുവരിയില്‍ ടിക് ടോക്കിന് 75 ദിവസം കൂടി പ്രവർത്തിക്കാനുള്ള അനുമതി നല്‍കിയിരുന്നു.

നഴ്‌സ് നിയമനം

മുട്ടില്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് കെയര്‍ യുണിറ്റിലേക്ക് നഴ്‌സിനെ നിയമിക്കുന്നു. എ.എന്‍.എം/ജി.എന്‍.എം/ബി.എസ്.സി നഴ്‌സിങ്, ബി.സി.സി.പി.എന്‍ എന്നിവയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി ഓഗസ്റ്റ് 20 ന് ഉച്ചയ്ക്ക് 2.30 ന് മുട്ടില്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍

ട്യൂട്ടര്‍ നിയമനം

ഗവ നഴ്‌സിങ് കോളെജില്‍ ട്യൂട്ടര്‍ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. എം.എസ്.സി നഴ്സിങ്, കെ.എന്‍.എം.സി രജിസ്‌ട്രേഷനാണ് യോഗ്യത. ഉദ്യോഗാത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ഓഗസ്റ്റ് 26 ന് രാവിലെ 10.30 ന് കോളെജ് ഓഫീസില്‍

ഹിന്ദി അധ്യാപക നിയമനം

മൂലങ്കാവ് ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജൂനിയര്‍ ഹിന്ദി അധ്യാപക തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസലുമായി ഓഗസ്റ്റ് 22 ന് രാവിലെ 10 ന് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തിന്

അധ്യാപക നിയമനം

മുട്ടില്‍ ഡബ്യൂ.എം.ഒ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.എസ്.ടി വിഭാഗത്തില്‍ ഹിന്ദി അധ്യാപക തസ്തികയില്‍ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഓഗസ്റ്റ് 25 നകം wayanadorphanage@gmail.com ല്‍ ബയോഡാറ്റ നല്‍കണം.

ഇ- ടെന്‍ഡര്‍ ക്ഷണിച്ചു

പനമരം ബ്ലോക്ക്പഞ്ചായത്തിന് കീഴിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട ഭിന്നശേഷിക്കാരായവര്‍ക്ക് ഇലക്ട്രിക് വീല്‍ചെയര്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍/ഏജന്‍സികളില്‍ നിന്നും ഇ-ടെന്‍ഡറുകള്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ etenderskerala.gov.in ല്‍ ലഭിക്കും. ഫോണ്‍- 04935 220282

ടെന്‍ഡര്‍ ക്ഷണിച്ചു

പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ട്രൈബല്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിലേക്ക് ബൊലോറോ / തത്തുല്യ വാഹനം ലഭ്യമാക്കാന്‍ താത്പര്യമുള്ളവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഓഗസ്റ്റ് 30 ഉച്ചയ്ക്ക് ഒന്നിനകം പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നല്‍കണം.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.