ശ്രേയസ് നമ്പ്യാർകുന്ന് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വാർഷിക പരീക്ഷക്കാലത്ത്
അമ്മമാർക്കുണ്ടാകുന്ന പേടിയും,ടെൻഷനും ഒഴിവാക്കുന്നതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മാർഗനിർദേശ ക്ലാസ് സംഘടിപ്പിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി .എഫ്. ക്ലാസ്സെടുത്തു.ഷൈല അധ്യക്ഷത വഹിച്ചു.സി ഡി ഒ മാരായ കെ. പി.വിജയൻ,രാധപ്രസാദ് എന്നിവർ സംസാരിച്ചു.

സീറ്റൊഴിവ്
വെള്ളമുണ്ട ഗവ. ഐടിഐയിൽ പ്ലംബർ ട്രേഡിൽ ജനറൽ/എസ് സി വിഭാഗം സീറ്റൊഴിവുണ്ട്. വിദ്യാർത്ഥികൾ (നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും) ഓഗസ്റ്റ് 21 വൈകിട്ട് നാലിനകം വെള്ളമുണ്ട ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം. ഫോൺ: 04935 294001,