കൽപ്പറ്റ: വയനാട് സിവിൽ സ്റ്റേഷനിലെ പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസിലെ വനിത ക്ലാർക്ക് ആത്മഹത്യക്ക് ശ്രമിച്ചതിന്റെ കാരണക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് എൻ.ജി.ഒ അസോസിയേഷൻ ആവശ്യപ്പെട്ടു. പ്രതിഷേധ പ്രകടനം ജില്ലാ പ്രസിഡന്റ് കെ.റ്റി ഷാജി ഉദ്ഘാടനം ചെയ്തു. ഓഫീസിലെ ഇന്റെണൽ കമ്മറ്റിയിൽ വനിതാ ക്ലാർക്ക് നൽകിയ പരാതിയിൽ സമയത്ത് അന്വേഷണം നടത്താതെയും അന്വേഷണം നടത്തി കുറ്റക്കാരെന്നു കണ്ടെത്തിയവരെ സ്ഥലം മാറ്റാൻ ഉത്തരവാകയും ചെയ്തതാണ്. അത് നടപ്പിലാക്കാതെ വച്ചു താമസിപ്പിച്ചതാണ് ഇപ്പോഴത്തെ പ്രശ്നത്തിന് കാരണമെന്ന് അദ്ദേഹം ആരോപിച്ചു. ഭരണാനുകൂല സംഘടനകളായിട്ടുള്ള എൻജി ഒ യൂണിയനും ജോയിന്റ് കൗൺസിലും നടത്തുന്ന അവിഹിത സ്ഥലമാറ്റങ്ങളിലെ തർക്കങ്ങളാണ് വിഷയം കൂടുതൽ വഷളാക്കിയത്.
പ്രതിഷേധ പരിപാടിക്ക് എം.വി.സതീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ലൈജു ചാക്കോ, ടി പരമേശ്വരൻ എന്നിവർ പ്രസംഗിച്ചു. പി.സി.എൽസി, എം.എസ് രാകേഷ്, നിഷാ പ്രസാദ്, അരുൺദാസ്, കെ.സുഗതൻ എന്നിവർ നേതൃത്വം കൊടുത്തു

ദേശീയപാത തകരാന്‍ കാരണം നിര്‍മ്മാണത്തിലെ ഗുരുതരവീഴ്ച;സംസ്ഥാന സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാവില്ല: സണ്ണി ജോസഫ് എം എല്‍ എ
നടവയല്‍ (വയനാട്): ദേശീയപാത തകരാന്‍ കാരണം നിര്‍മ്മാണത്തിലെ ഗുരുതരവീഴ്ചയാണെന്നും സംസ്ഥാനസര്‍ക്കാരിന് ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാവില്ലെന്നും കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് എം എല്‍ എ. വയനാട് നടവയലില്‍ മാധ്യമപ്രവര്‍ത്തകരുടെ







