ആധാർ കാർഡില്‍ ഹിജാബ് ധരിച്ച ഫോട്ടോകള്‍ പാടില്ലെന്ന് ആധാർ അതോറിറ്റി. ഫോട്ടോയില്‍ മുഖം വ്യക്തമാകാത്തതിനാല്‍ ഒട്ടേറെ അപേക്ഷകള്‍ നിരസിക്കുന്ന സാഹചര്യത്തിലാണിത്. ആധാറിനായി നല്‍കുന്ന ഫോട്ടോയില്‍ ചെവിയും നെറ്റിയും വ്യക്തമായിരിക്കണമെന്ന് അറിയിപ്പില്‍ വ്യക്തമാക്കുന്നു. ആധാറുമായി ബന്ധപ്പെട്ട തട്ടിപ്പ് തടയാൻ മുഖം പൂർണ്ണമായും വ്യക്തമാകുന്ന ഫോട്ടോ ആവശ്യമാണ്. നിർദ്ദേശം ലംഘിക്കുന്ന അക്ഷയ സംരംഭകർക്ക് സസ്പെൻഷനും പിഴയും ശിക്ഷയായി ലഭിക്കും. ആധാര്‍ അതോറിറ്റി (UIDAI) സംസ്ഥാന അധികൃതരുടേതാണ് നിർദ്ദേശം. ഇത് അക്ഷയ പ്രൊജക്‌ട് അധികൃതർ സംരംഭകർക്ക് വാട്സാപ്പ് വഴി കൈമാറുകയായിരുന്നു. മുൻപ് ഹിജാബ് ധരിച്ച ഫോട്ടോകള്‍ ആധാർ കാർഡില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ മുഖം വ്യക്തമല്ലാത്തതിനാല്‍ നിരവധി അപേക്ഷകള്‍ തള്ളിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നിർദ്ദേശം.

പ്രായപൂർത്തിയാകാത്തകുട്ടിയോട് ലൈംഗിക അതിക്രമം; യുവാവിനെ റിമാണ്ട് ചെയ്തു.
മാനന്തവാടി: മാനന്തവാടി പോലീസ് സ്‌റ്റേഷൻ പരിധിയിലെ പ്രായപൂർത്തി യാകാത്ത കുട്ടിയോട് ലൈംഗിക അതിക്രമം കാണിച്ച യുവാവിനെ റിമാണ്ട് ചെയ്തു. മാനന്തവാടി സ്വദേശി അതുൽ രാജ് (22) നെയാണ് മാനന്തവാടി എസ്എച്ച്ഒ പി.റഫീഖിൻ്റെ നേതൃത്വത്തിലുള്ള സംഘം