കൽപ്പറ്റ: കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ നാളെ 12 മണിക്ക് ചുണ്ടേല്‍ ആനപ്പാറ വട്ടക്കുണ്ട് കാട്ടുനായ്ക്ക ഉന്നതി സന്ദര്‍ശിക്കും. ഉന്നതിയിലെത്തുന്ന ഗവര്‍ണറെ മൂപ്പനും വൈത്തിരി പഞ്ചായത്ത് പ്രതിനിധികളും ചേര്‍ന്ന് സ്വീകരിക്കും. കോളനിയിലുള്ളവര്‍ തന്നെ നിര്‍മ്മിച്ച പാരമ്പര്യ വാദ്യോപകരണങ്ങള്‍ നല്‍കിയാണ് ഗവര്‍ണറെ സ്വീകരിക്കുക. കോളനിയിലെ പുരുഷന്‍മാര്‍ അവതരിപ്പിക്കുന്ന വട്ടക്കളിയും മറ്റ് ഗോത്രകലാരൂപങ്ങളും ഇവിടെ അരങ്ങേറും. ഗവര്‍ണറുടെ പ്രത്യേക താല്‍പര്യ പ്രകാരം രാജ്ഭവന്‍ മുന്‍കൈയ്യെടുത്താണ് വട്ടക്കുണ്ട് കോളനി സന്ദര്‍ശിക്കുന്നത്. ജില്ലയിലെ പ്രധാനപ്പെട്ട കാട്ടുനായ്ക്ക കോളനികളില്‍ ഒന്നാണ് വട്ടക്കുണ്ട്. 55 കുടുംബങ്ങളിലായി നൂറ്റിപ്പത്തിനടുത്ത് ആള്‍ക്കാരാണ് ഇവിടെ താമസിക്കുന്നത്. വായുമാര്‍ഗ്ഗം രാവിലെ 10 മണിക്ക് കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ എത്തുന്ന ഗവര്‍ണ്ണറുടെ ആദ്യത്തെ പരിപാടി പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയിലാണ്. രാവിലെ 11 മണിക്ക് സര്‍വ്വകലാശാലയിലെ കബനി ഓഡിറ്റോറിയത്തില്‍ ഗവര്‍ണര്‍ വിദ്യാര്‍ത്ഥികളും അധ്യാപകരുമായി സംവദിക്കും. വട്ടക്കുണ്ട് കോളനി സന്ദര്‍ശനത്തിന് ശേഷം ഉച്ചക്ക് 1 മണിക്ക് കല്‍പ്പറ്റ ഗസ്റ്റ്ഹൗസില്‍ എത്തുന്ന ഗവര്‍ണര്‍ ഉച്ചഭക്ഷണത്തിന് ശേഷം ഗോത്രവിഭാഗത്തിലെ പ്രതിനിധികളുമായി ചര്‍ച്ച നടത്തും. തുടര്‍ന്ന് വൈകുന്നേരം നാല് മണിക്ക് കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ വിവിധ ഗോത്ര സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഗോത്രപര്‍വ്വം പരിപാടി അദ്ദേഹം ഉദ്ഘാടനം ചെയ്യും. അടിസ്ഥാന ജനവിഭാഗമായ ഗോത്ര ജനത അനുഭവിക്കുന്ന പിന്നാക്കാവസ്ഥ തുടച്ചുനീക്കുന്നതിന് സ്ഥായിയായ പരിശ്രമത്തിന് തുടക്കം കുറിച്ചാണ് ഗോത്രപര്‍വ്വം സംഘടിപ്പിക്കുന്നത്. ഗോത്ര ജനതയുടെ ഉന്നമനത്തിനു വേണ്ടി സാമൂഹ്യ ഇടപെടലുകളിലൂടെയുള്ള പുതിയ ആശയങ്ങള്‍ക്കും പദ്ധതികള്‍ക്കും ഇതോടെ തുടക്കമാകും. പരിപാടിക്ക് ശേഷം വൈകുന്നേരം 6 മണിയോടെ ഗവര്‍ണര്‍ റോഡ് മാര്‍ഗം കണ്ണൂരിലേക്ക് മടങ്ങും.

താമരശ്ശേരിയിൽ ഒൻപതുവയസുകാരി മരിച്ച സംഭവം, മരണകാരണം അമീബിക് മസ്തിഷ്ക ജ്വരം
കോഴിക്കോട്: താമരശ്ശേരിയിൽ പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച ഒൻപതുവയസുകാരിയുടെ മരണ കാരണം അമീബിക് മസ്തിഷ്ക ജ്വരമെന്ന് സ്ഥിരീകരണം. സ്രവപരിശോധനയിലാണ് സ്ഥിരീകരിച്ചത്. മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിൽ നടത്തിയ പരിശോധനയിൽ അമീബിക് സാന്നിധ്യം കണ്ടെത്തുകയായിരുന്നു. കോരങ്ങാട്