നടുറോഡില്‍ കാര്‍ തടഞ്ഞ് നിര്‍ത്തി ഭാര്യയുടെ മുന്നിലിട്ട് യുവാവിനെ വെട്ടിക്കൊന്നു.

സേലം കോയമ്ബത്തൂർ ദേശീയപാതയില്‍ നടുറോഡില്‍ കാർ തടഞ്ഞ് നിർത്തി ഭാര്യയുടെ മുന്നില്‍വെച്ച്‌ യുവാവിനെ വെട്ടിക്കൊന്നു.കുപ്രസിദ്ധ ഗുണ്ടയായ ചാണക്യ എന്നറിയപ്പെടുന്ന ജോണ്‍ എന്നയാളെയാണ് 8 അംഗസംഘം കൊടുംക്രൂരമായി വെട്ടികൊന്നത്. സംഭവത്തില്‍ സ്ഥിരം കുറ്റവാളികളായ നാല് പേർ പിടിയിലായി.

ഗുണ്ടകള്‍ തമ്മിലുള്ള പകയാണ് കൊലപാതകത്തിന് കാരണം. രക്ഷപെട്ട പ്രതികള്‍ക്കായി ചിത്തോട് പൊലീസ് അന്വേഷണം ആരംഭിച്ചു.സേലത്തെ പൊലീസ് സ്റ്റേഷനില്‍ ഒപ്പുവെച്ച്‌ മടങ്ങുമ്ബോഴായിരുന്നു ജോണിനെ ഇവർ കൊലപ്പെടുത്തുന്നത്. ഈറോഡ് ടൗണിലെ ദേശീയപാതയില്‍ വെച്ച്‌ വാഹനം തടഞ്ഞുനിർത്തി ശേഷം വാഹനം തകർക്കുകയും അതിനുള്ളില്‍വെച്ച്‌ വെട്ടികൊലപ്പെടുത്തുകയുമായിരുന്നു.

ജോണ്‍ കൊല്ലപ്പെട്ടെന്ന് ഉറപ്പുവരുത്തിയതിന് ശേഷമായിരുന്നു എട്ടംഗസംഘം മടങ്ങിയത്.ജോണിന്റെ ഭാര്യ ശരണ്യയ്ക്കും ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റിയട്ടുണ്ട്. ഇവരുടെ കൈവിരലുകള്‍ അറ്റുപോയെന്നാണ് അറിയാൻ കഴിയുന്ന റിപ്പോർട്ടുകള്‍. ഇയാളുടെ മൃതദേഹം ഈറോഡ്‌ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോർട്ടത്തിനായി എത്തിച്ചു.

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

നന്മ പാഠം പദ്ധതിക്ക് തുടക്കം കുറിച്ചു.

സുൽത്താൻ ബത്തേരി:ഉൾച്ചേർന്ന വിദ്യാഭ്യാസ പദ്ധതി ഉറപ്പാക്കിക്കൊണ്ട് സ്വാന്തനം ചാരിറ്റബർ കെയർ സൊസൈറ്റി നൽകിയ വീൽ ചെയർ ഡോ. സതീഷ് നായക് സ്കൂൾ അധികൃതർക്ക് കൈമാറി “നന്മ പാഠം “പദ്ധതിക്ക് തുടക്കം കുറിച്ചു. ഭിന്നശേഷി കുട്ടികൾക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ നാലിന് ഉച്ചയ്ക്ക് 12 നകം നല്‍കണം. ഫോണ്‍- 04936 202232

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ.കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി ജൂലൈ നാല്, അഞ്ച് തിയതികളില്‍ രാവിലെ ഒൻപതിന് എറണാകുളം ഗവ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈനായി സിറ്റിങ് നടത്തുന്നു.

ഫാഷന്‍ ഡിസൈനിങ് കോഴിസിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജിഫ്ഡ് ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ www.Polyadmission.org/gifd ല്‍ ജൂലൈ 10 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍- 9747994663, 9656061030,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.