ഉണ്ണി മുകുന്ദൻ പടത്തിന് മുടക്ക് മുതൽ 9 കോടി കിട്ടിയത് 1 കോടി; ജോജു ജോർജ് ധ്യാൻ ശ്രീനിവാസൻ പടങ്ങളും 8 നിലയിൽ പൊട്ടി: വീണ്ടും കണക്കുകൾ പുറത്തുവിട്ട് സിനിമ നിർമാതാക്കൾ

100 കോടി ക്ലബും പാൻ ഇന്ത്യൻ ടാഗുമെല്ലാം വെറും ‘വീരവാദം’ ആണെന്നും പല പടങ്ങളുടേയും യഥാർത്ഥ കളക്ഷൻ അറിഞ്ഞാല്‍ ഞെട്ടിപ്പോകുമെന്നുമാണ് അടുത്തിടെ നിർമ്മാതാവ് ജി സുരേഷ് കുമാർ പറഞ്ഞത്.ഇനി മുതല്‍ ഓരോ സിനിമകളും നേടുന്ന തീയേറ്റർ കളക്ഷൻ പുറത്തുവിടുമെന്നും സുരേഷ് കുമാർ വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ ഫെബ്രുവരിയിലെ തീയറ്റർ ലാഭ നഷ്ടക്കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ.ഫെബ്രുവരിയില്‍ റിലീസ് ചെയ്ത 16 സിനിമകളില്‍ 12 സിനിമകളും നഷ്ടമാണെന്ന് അസോസിയേഷൻ പറഞ്ഞു.

73 കോടി രൂപ മുതല്‍ മുടക്കില്‍ 16 സിനിമകള്‍ ആകെ റിലീസ് ചെയ്തത്. അതില്‍ തന്നെ തിയറ്ററുകളില്‍ നിന്ന് തിരികെ നേടിയത് 23 കോടി രൂപ മാത്രമാണെന്നും നിർമാതാക്കളുടെ സംഘടന വ്യക്തമാക്കി. ഒന്നരക്കോടി മുടക്കിയ ‘ലവ് ഡെയ്ല്‍’ എന്ന സിനിമയ്ക്ക് തിയറ്ററില്‍ നിന്നും ലഭിച്ചത് വെറും പതിനായിരം രൂപ മാത്രമാണെന്നും സംഘട പറയുന്നു. മറ്റ് സിനിമകളുടെ ബജറ്റും തീയറ്റർ കളക്ഷനും അറിയാം.

63,83,902 (അറുപത്തിമൂന്ന് ലക്ഷം) ബജറ്റിലൊരുങ്ങിയ ചിത്രമായ ഇഴക്ക് തീയറ്ററില്‍ നിന്ന് ലഭിച്ചത് 45,000 രൂപയാണ്. ജോജു ജോർജ്, സുരാജ് വെഞ്ഞാറമൂട്, അലൻസിയർ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ഒരുക്കിയ നാരായണീന്റെ ആണ്‍മക്കള്‍ എന്ന ചിത്രവും തീയറ്റർ പരാജയമായിരുന്നു. 5,48,33,552 (5 കോടി നാല്‍പത്തിയെട്ട് ലക്ഷം) രൂപ ബജറ്റില്‍ ഇറക്കിയ ചിത്രത്തിന് തിയറ്റർ ഷെയർ ആയി ലഭിച്ചത് 33,58,147 ലക്ഷമാണ്.

മാത്യൂ തോമസ്, അർജുൻ അശോകൻ, സംഗീത് പ്രതാപ്, മഹിമ നമ്ബ്യാർ എന്നിവരെല്ലാം ചേർന്ന് അഭിനയിച്ച ബ്രൊമാന്‍സ് 8 കോടി ബജറ്റിലാണ് ഒരുങ്ങിയത്. തിയറ്റർ ഷെയർ- 4,00,00,00 ആണ് ലഭിച്ചത്. പെപ്പെ നായകനായി എത്തിയ ദാവീദിന്റെ ബജറ്റ് 9 കോടിയും തിയറ്റർ ഷെയർ- 3,50,00,000 ഉം ആണ്. ഏറെ പ്രതീക്ഷയോടെ എത്തിയ അനശ്വര രാജൻ ചിത്രം പൈങ്കിളിയും പരാജയമായിരുന്നു. 5 കോടി മുടക്കിയ ചിത്രത്തിന് തീയറ്റർ ഷെയർ 2,50,00,000 ആണ് ലഭിച്ചത്. അതേസമയം വലിയ സ്വീകാര്യതയാണ് കുഞ്ചാക്കോ ബോബൻ ചിത്രം ഓഫീസർ ഓണ്‍ ഡ്യൂട്ടിക്ക് ലഭിച്ചത്. 13 കോടി മുടക്കിയ ചിത്രത്തിന് 11,00,00,000 കോടി തിരികെ ലഭിച്ചു.

മറ്റ് ചിത്രങ്ങള്‍ ഇങ്ങനെ

ചാട്ടുളി- 3 കോടി 40 ലക്ഷം തിയറ്റർ ഷെയർ- 32,00,000

ഗെറ്റ് സെറ്റ് ബേബി-9 കോടി-തിയറ്റർ ഷെയർ- 1,40,00,000

ഉരുള്‍-25 ലക്ഷം- തിയറ്റർ ഷെയർ: 1,00,000

മച്ചാന്റെ മാലാഖ-5 കോടി 12 ലക്ഷം, തിയറ്റർ ഷെയർ- 40,00,000

ആത്മ സഹോ-ഒരു കോടി 50 ലക്ഷം- തിയറ്റർ ഷെയർ- 30,000

അരിക്-ഒരു കോടി 50 ലക്ഷം- തിയറ്റർ ഷെയർ- 55,000

ഇടി മഴ കാറ്റ്, 5 കോടി 74 ലക്ഷം, തിയറ്റർ ഷെയർ- 2,10,000

ആപ് കൈസേ ഹോ, 2 കോടി 50 ലക്ഷം- തിയറ്റർ ഷെയർ- 5,00,000

രണ്ടാം യാമം, -2 കോടി 50 ലക്ഷം-തിയറ്റർ ഷെയർ- 80,000

അനധികൃത മദ്യ വില്പന ഒരാൾ അറസ്റ്റിൽ

കൽപ്പറ്റ വയനാട് എക്സൈസ് ഇന്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാവുമന്ദം ഹൈസ്കൂൾ 10ാം മൈൽ ഭാഗത്ത് നടത്തിയ പരിശോധനയിൽ 8.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം വിൽപ്പനയ്ക്കായി കൈവശം വെച്ച കുറ്റത്തിന് തങ്കച്ചൻ

ബോധവൽക്കരണ ക്ലാസും ഡോക്യുമെൻററി പ്രദർശനവും നടത്തി

തൊണ്ടർനാട് : തൊണ്ടർനാട് പഞ്ചായത്ത് പതിനേഴാം വാർഡ് കുങ്കിച്ചിറയിലെ ഇട്ടിലാട്ടിൽ സാംസ്കാരിക നിലയത്തിൽ വച്ച് എക്സൈസ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും, ഡോക്യുമെൻററി പ്രദർശനവും നടത്തി. കുഞ്ഞോം ഉന്നതി, ഇട്ടിലാട്ടിൽ ഉന്നതി,മാതൃക

വെറ്ററിനറി ഡോക്ടര്‍ നിയമനം

ജില്ലാ മൃഗസംരക്ഷണ വകുപ്പ് മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേക്ക് കരാറടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നു. വെറ്ററിനറി ബിരുദം, കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, പകര്‍പ്പ്, അംഗീകൃത തിരിച്ചറിയല്‍

ടെന്‍ഡര്‍ ക്ഷണിച്ചു

മാനന്തവാടി അഡിഷണല്‍ ഐ.സി.ഡി.സ് പ്രോജക്ടിലെ 41 അങ്കണവാടികളില്‍ കിച്ചന്‍ നുട്രീഗാര്‍ഡന്‍ ഒരുക്കാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍/വ്യക്തികള്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഫെബ്രുവരി 13 രാവിലെ 11.30 നകം ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ് മാനന്തവാടി

വാഹന ലേലം

ജില്ലാ എക്‌സൈസ് ഡിവിഷനില്‍ അബ്കാരി കേസുകളില്‍ ഉള്‍പ്പെട്ട 21 വാഹനങ്ങള്‍ ഫെബ്രുവരി 13 ന് രാവിലെ 11 ന് കല്‍പ്പറ്റ മുണ്ടേരി ജില്ലാ എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ ലേലം ചെയ്യൂം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ

ആയുഷ് മിഷനില്‍ നിയമനം

നാഷണല്‍ ആയുഷ് മിഷന്‍ ആയുര്‍വേദ ഫാര്‍മസിസ്റ്റ്, ലാബ് ടെക്‌നീഷ്യന്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഡിപ്ലോമ/ ഗവ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നും ആയുര്‍വേദ ഫാര്‍മസിസ്റ്റ് കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്ക് ആയുര്‍വേദ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.