കല്‍പ്പറ്റ: പ്രിയങ്കാഗാന്ധി എം പി പുല്‍പ്പള്ളി സീതാലവ കുശക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. രാവിലെ 11-30-ഓടെയാണ് പ്രിയങ്കാഗാന്ധി ക്ഷേത്രത്തിലെത്തിയത്. ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, ക്ഷേത്രം ട്രസ്റ്റി കുപ്പത്തോട് രാജശേഖരന്‍ നായര്‍, എക്‌സിക്യുട്ടീവ് ഓഫീസര്‍ വിജേഷ്, മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ടി സി ബിജു തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രിയങ്കാഗാന്ധിയെ സ്വീകരിച്ചു. ജനപ്രതിനിധികള്‍, കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയവരും ക്ഷേത്രത്തിലുണ്ടായിരുന്നു. ദര്‍ശനം നടത്തി പ്രസാദവും വാങ്ങി, പത്ത് മിനിറ്റോളം സമയം ചിലവഴിച്ച ശേഷമാണ് പ്രിയങ്ക മടങ്ങിയത്. പ്രിയങ്കാഗാന്ധിയെത്തുമ്പോള്‍ നിരവധി ഭക്തജനങ്ങളും ക്ഷേത്രത്തിലുണ്ടായിരുന്നു.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്