മാനന്തവാടി: വയനാട്ടിലെ പ്രശസ്തമായ വള്ളിയൂര്‍ക്കാവ് ക്ഷേത്ര മഹോത്സവത്തില്‍ പങ്കെടുത്ത് പ്രിയങ്കാഗാന്ധി എം പി. വൈകിട്ട് ആറേകാലോടെ വള്ളിയൂര്‍ക്കാവ് താഴേക്കാവിലെത്തിയ പ്രിയങ്ക കാല്‍നടയായി മേലെക്കാവിലെത്തി നെയ് വിളക്ക് സമര്‍പ്പിച്ച് ദീപം തെളിയിച്ചു. ശേഷം ക്ഷേത്രം ഓഫീസിലെത്തി ആഘോഷകമ്മിറ്റിയുടെ ഉപഹാരം ഏറ്റുവാങ്ങി. തുടര്‍ന്ന് ദേവസ്വം ബോര്‍ഡിന്റെ നിവേദനവും കൈപ്പറ്റിയ ശേഷമാണ് മടങ്ങിയത്. ഐ സി ബാലകൃഷ്ണന് എം എല്‍ എ, പി കെ ജയലക്ഷ്മി, എം ജി ബിജു, എ എം നിശാന്ത്, കമ്മന മോഹനന്, അഡ്വ. ശ്രീകാന്ത് പട്ടയന്‍, വി വി നാരായണ വാര്യന്‍, അഡ്വ. എന്‍ കെ വര്‍ഗീസ്, പി വി ജോര്‍ജ്ജ്, ഷിബു കെ ജോര്‍ജ്ജ്, എ സുനില്‍കുമാര്‍, തുടങ്ങിയ നേതാക്കളും, ക്ഷേത്രഭാരവാഹികളായ ഏച്ചോം ഗോപി, പി വി വിജയന്, ആഘോഷ കമ്മിറ്റി ഭാരവാഹികളായ ഡോ. എം പി അനില്‍, അശോകന് ഒഴക്കോടി എന്നിവരും പ്രിയങ്കക്കൊപ്പമുണ്ടായിരുന്നു.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്