കൽപ്പറ്റ : വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ ബാലവേദി മെന്റർമാരുടെ താലൂക്ക് തല “വായനകളരി “ഏകദിന ശില്പശാല സരളദേവി മെമ്മോറിയൽ എൽ. പി സ്കൂളിൽ വച്ച് സംഘടിപ്പിച്ചു. വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. കെ. സുധീർ ഉദ്ഘാടനം ചെയ്തു. വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് സി. കെ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. വർണ്ണകൂടാരം താലൂക്ക് റിസോർസ് പേഴ്സൺമാരായ ഷാജൻ ജോസ്, പി. ശിവൻ പിള്ള, ഒ. കെ. പീറ്റർ എന്നിവർ ക്ലാസുകൾ എടുത്തു.ഹെഡ്മിസ്ട്രസ് പുഷ്പ,വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.എം. സുമേഷ്, സി. അബ്ദുൾ സലാം,സി. ജയരാജൻ, എം.മൊയ്‌തീൻ,കെ. എ. ജോസ്, സുനിൽ ജോസഫ്,കെ. കെ. വിനോദ് എന്നിവർ സംസാരിച്ചു.

ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
പിന്നാക്ക വിഭാഗത്തിൽപ്പെട്ട മാതാപിതാക്കളെ നഷ്ടമായ, സർക്കാർ/ എയ്ഡഡ് സ്ഥാപനങ്ങളിൽ മെഡിക്കൽ/ അനുബന്ധ കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥിനികൾക്കായി പിന്നാക്ക വിഭാഗ വികസന വകുപ്പ് അനുവദിക്കുന്ന ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം