കൽപ്പറ്റ : കൊലപാതക കേസിൽ പ്രതികളെ കോടതി വെറുതെ വിട്ടു.
മാനന്തവാടിയിൽ പഴയ ഇരുമ്പ്, പ്ലാസ്റ്റിക് എന്നിവ പെറുക്കി നടന്നിരുന്ന,പാലക്കാട് ക്കാരനായ ഉണ്ണികൃഷ്ണൻ എന്നയാൾ കൊല്ലപ്പെട്ട സംഭവവുമായി അറസ്റ്റ് ചെയ്ത് ജയിലിലായിരുന്ന മാനന്തവാടി സ്വദേശികളും ഉണ്ണികൃഷ്ണൻ എന്നയാളുടെ സുഹൃത്തുക്കളുമായിരുന്നു എന്ന് പറയപ്പെടുന്ന തങ്കച്ചൻ, വാസു എന്നിവരെയാണ് മാനന്തവാടി അഡീഷണൽ സെഷൻസ് ജഡ്ജി ബിജു കുറ്റക്കാരല്ല എന്ന് കണ്ട് വെറുതെ വിട്ടത്.
2020 ജൂൺ മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം.
മാനന്തവാടി മൈസൂർ റോഡിൽ അന്ന് നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ ഉണ്ണികൃഷ്ണൻ എന്നയാൾ മരിച്ചു കിടക്കുന്നു എന്നതായിരുന്നു കേസ്..
പ്രതികൾക്ക് വേണ്ടി ഡി.എൽ.എസ്.എ.യുടെ യുടെ അഭിഭാഷകരായ ചീഫ് ഡിഫൻസ് കൗൺസിൽ അഡ്വ. വി. കെ സുലൈമാൻ, അസിസ്റ്റ്ൻ്റുമാരായ അഡ്വ. സാരംഗ് എം. ജെ, അഡ്വ. ക്രിസ്റ്റഫർ ജോസ് എന്നിവർ ഹാജരായി

നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ട്, ഇത് സൈബർ പൊലീസിന് കൈമാറും: മന്ത്രി വീണ ജോർജ്ജ്
മലപ്പുറം: നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ഇത് സൈബർ പൊലീസിന് കൈമാറുമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ്ജ്. രണ്ട് ജില്ലകളിലും ഒരേ സമയം നിപ റിപ്പോർട്ട് ചെയ്യുന്നത് ഇത് ആദ്യമാണ്. 252 പേർ