വെളളമുണ്ട: വിജ്ഞാൻ ലൈബ്രറി, ജനമൈത്രി പോലീസ്, വെറ്ററൻ അസോസിയേഷൻ, എന്നിവയുടെ ആഭിമുഖ്യത്തിൽ സ്ട്രൈക്കേഴ്സ് ക്ലബ്ബ് വെള്ളമുണ്ട, വ്യാപാരി വ്യവസായി ഏകോപന സമിതി,മെക് സെവൻ എന്നിവയുടെ സഹകരണത്തോടെ ലഹരി വിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായി സ്കിറ്റ്, മനുഷ്യച്ചങ്ങല, ലഹരിമുക്ത പ്രതിജ്ഞ , പൊതുയോഗം സംഘടിപ്പിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി.രാധ അധ്യക്ഷത വഹിച്ചു. വിജ്ഞാൻ ലൈബ്രറി സെക്രട്ടറി എം. അബ്ദുൽ അസീസ് ഗ്രാമപഞ്ചായത്ത് അംഗം സഫീല പടയൻ, സബ്ബ് ഇൻസ്പെക്ടർ സാദിർ തലപ്പുഴ,എം.ചന്ദ്രൻ മാസ്റ്റർ,നാസർ നരിപ്പറ്റ,ഇബ്റാഹിം മണിമ, എം. ശ്രീധരൻ, പി. ജെ. ആൻ്റണി, ടി.ജി. ബെനിയാമിൻ, എം.ശശി, എം. സഹദേവൻ, ഗോഡ് വിൻ ബിജു,മിഥുൻ മുണ്ടക്കൽ,കെ.കെ. ചന്ദ്രശേഖരൻ തുടങ്ങിയവർ പ്രസംഗിച്ചു

സ്വാതന്ത്ര്യദിനാഘോഷം നടത്തി
പാണ്ടംകോട് നുസ്റത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെയും എസ്‌കെഎസ്‌എസ്‌എഫ് ശാഖാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. മഹല്ല് കാരണവർ ഹംസ പനങ്കാവിൽ പതാക ഉയർത്തി. മഹല്ല് മുഅദ്ദിൻ ഉമർ ഉസ്താദ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മഹല്ല്