പനമരം:
വയനാട് മാപ്പിള കലാ അസോസിയേഷൻ
‘ലഹരി മുക്ത കേരളത്തോടൊപ്പം’
എന്ന പ്രമേയത്തോടെ സംഘടിപ്പിച്ച ആറാം വാർഷിക സമ്മേളനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.പനമരം ക്രസന്റ് പബ്ലിക് സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ്
ഹിപ്സ് റഹ്മാൻ അധ്യക്ഷത വഹിച്ചു.പനമരം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ടി സുബൈർ,റംല എ, നാസർ കെ,മുഹമ്മദ് സാലി, ഹാരിസ് ഇ,വള്ളി ഇബ്രാഹിം,റഷീദ് മോങ്ങം, മനോജ് മാനന്തവാടി, രേണുക സലാം തുടങ്ങിയവർ പ്രസംഗിച്ചു

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പുലിക്കാട്, മൈലാടുംകുന്ന്, കാജാ, പുളിഞ്ഞാല്‍, നാലാം മൈല്‍ ടവര്‍ കുന്ന് പ്രദേശങ്ങളില്‍ നാളെ (ജനുവരി 8) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി







