കോഴിക്കോട്: മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയിലെ തീപിടിത്തത്തിൽ സാങ്കേതികമായ അന്വേഷണം ആരംഭിച്ചുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പല വിഭാഗങ്ങളും പ്രാഥമിക റിപ്പോർട്ടുകൾ സമർപ്പിച്ചുവെന്നും അന്തിമ റിപ്പോർട്ട് വന്നാൽ മാത്രമേ കാര്യങ്ങൾ കൂടുതൽ വ്യക്തമാകുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു.
ഷോർട്ട് സർക്യൂട്ട് അല്ലെങ്കിൽ ബാറ്ററി തകരാർ ആകാം അപകടകാരണം എന്നാണ് പ്രാഥമിക റിപ്പോർട്ട് എന്നും മന്ത്രി പറഞ്ഞു. എംആർഐ മെഷീനിന്റെ യുപിഎസിന് 2026 വരെ വാറൻ്റിയുണ്ട്. ഏജൻസി കൃത്യമായ മെയിൻ്റനൻസ് നടത്തിയിട്ടുണ്ട്. ഇതുവരെ തകരാറുകൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നും മന്ത്രി പറഞ്ഞു.