യാത്രയ്ക്ക് 14 ദിവസം മുമ്പ് വരെ ഓണ്‍ലൈനായി ചെക്ക് ഇന്‍; എവിസി സൗകര്യമൊരുക്കി എയർലൈൻ

കൊച്ചി: വിസയും ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷനും (ഇടിഎ) ആവശ്യമായ അന്താരാഷ്ട്ര യാത്രകളിലെ ഓണ്‍ലൈന്‍ ചെക്ക്-ഇന്‍ സുഗമാക്കുന്നതിനായി ഓട്ടോ വിസ ചെക്ക് (എവിസി) സൗകര്യമൊരുക്കി എയര്‍ ഏഷ്യ. ചെക്ക്-ഇന്‍ കൗണ്ടറുകളിലെ കാത്തിരിപ്പും തിരക്കും ഒഴിവാക്കി അനായാസ യാത്ര ഉറപ്പാക്കാനാണ് എയര്‍ ഏഷ്യ ഇത്തരമൊരു നൂതന സംവിധാനം അവതരിപ്പിച്ചത്. സാധാരണയായി വിസ ആവശ്യമായ രാജ്യങ്ങളിലേക്ക് പോകുന്നവര്‍ക്ക് വിമാനത്താവളത്തില്‍ വിസ പരിശോധിച്ച ശേഷം മാത്രമേ ചെക്ക് ഇന്‍ സാധ്യമാകൂ.

പുതിയ എവിസി സംവിധാനം വഴി യാത്രയ്ക്ക് 14 ദിവസം മുതല്‍ ഒരു മണിക്കൂര്‍ മുന്‍പ് വരെ എവിടെയിരുന്നും ഓണ്‍ലൈനായി ചെക്ക് ഇന്‍ ചെയ്യാം. മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ ഉള്ളവര്‍ക്ക് മാത്രമേ നിലിവില്‍ എവിസി സൗകര്യം ലഭിക്കൂ. എയര്‍ ഏഷ്യ മൂവ് ആപ്പ് ഉപയോഗിച്ചോ www.airasia.com വെബ്‌സൈറ്റ് വഴിയോ ആണ് ഓട്ടോ വിസ ചെക്ക് ഇന്‍ ചെയ്യേണ്ടത്. സൈറ്റില്‍ കയറി ഫ്‌ളൈറ്റ് തിരഞ്ഞെടുക്കണം. തുടര്‍ന്ന് പാസ്‌പോര്‍ട്ടിലെ സ്റ്റിക്കര്‍ വിസ സ്‌കാന്‍ ചെയ്യുകയോ ഇ-വിസ അപ്ലോഡ് ചെയ്യുകയോ വേണം. വിസയുടെ പരിശോധന കഴിഞ്ഞ ഉടന്‍ ഇ- ബോര്‍ഡിംഗ് പാസ് ലഭിക്കും

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

നന്മ പാഠം പദ്ധതിക്ക് തുടക്കം കുറിച്ചു.

സുൽത്താൻ ബത്തേരി:ഉൾച്ചേർന്ന വിദ്യാഭ്യാസ പദ്ധതി ഉറപ്പാക്കിക്കൊണ്ട് സ്വാന്തനം ചാരിറ്റബർ കെയർ സൊസൈറ്റി നൽകിയ വീൽ ചെയർ ഡോ. സതീഷ് നായക് സ്കൂൾ അധികൃതർക്ക് കൈമാറി “നന്മ പാഠം “പദ്ധതിക്ക് തുടക്കം കുറിച്ചു. ഭിന്നശേഷി കുട്ടികൾക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ നാലിന് ഉച്ചയ്ക്ക് 12 നകം നല്‍കണം. ഫോണ്‍- 04936 202232

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ.കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി ജൂലൈ നാല്, അഞ്ച് തിയതികളില്‍ രാവിലെ ഒൻപതിന് എറണാകുളം ഗവ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈനായി സിറ്റിങ് നടത്തുന്നു.

ഫാഷന്‍ ഡിസൈനിങ് കോഴിസിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജിഫ്ഡ് ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ www.Polyadmission.org/gifd ല്‍ ജൂലൈ 10 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍- 9747994663, 9656061030,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.