പൊഴുതന: സാമൂഹിക സന്നദ്ധ സംഘടനയായ നിർഭയ വയനാട് സൊസൈറ്റിയുടെ പതിനൊന്നാമത് വാർഷിക ആഘോഷം പൊഴുതനയിൽ വെച്ച് സംഘടിപ്പിച്ചു.ചടങ്ങിൽ കരുണ ഐ കെയർ ക്ലിനിക്കിന്റെ നേതൃത്തിൽ സൗജന്യ നേത്ര പരിശോധനയും പാലിയേറ്റീവ് കെയർ പദ്ധതി സമ്മാനവിതരണവും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിക്കുകയും ചെയ്തു. പരിപാടി ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.സൊസൈറ്റി പ്രസിഡന്റ് മുനീർ ഗുപ്ത അധ്യക്ഷത വഹിച്ചു. ഫാത്തിമ.കെ,സുനീഷ് തോമസ്, സിബിൻ മോഹൻ,റോയ് തോമസ്, മാർഗരറ്റ് തോമസ്,കെപി സൈദ് അലവി,സതീഷ് കുമാർ, നാസർ കെ, എന്നിവർ സംസാരിച്ചു.

മത്സ്യ കർഷക അവാർഡിന് അപേക്ഷ ക്ഷണിച്ചു.
2025 ലെ മത്സ്യ കർഷക അവാർഡിന് അപേക്ഷ ക്ഷണിച്ചു. മികച്ച ശുദ്ധജല കർഷകൻ, ഓരുജല മത്സ്യ