എട്ട്, പത്ത് ക്ലാസുകളിള്‍ പാഠപുസ്തകങ്ങള്‍ മാറി. പക്ഷേ, കുട്ടികളെ പഠിപ്പിക്കാന്‍ പോകുന്നത് പരിശീലന പരിപാടികളിലൊന്നും പങ്കെടുക്കാന്‍ സാധിക്കാത്ത താല്‍ക്കാലിക അധ്യാപകര്‍. സ്ഥിരം അധ്യാപകരെ നിയമിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാന്‍ മടിക്കുന്നു. പി.എസ്.സി റാങ്ക് ലിസ്റ്റ് നിലനില്‍ക്കുമ്പോഴും സര്‍ക്കാര്‍ കാണിക്കുന്നത് കടുത്ത അനീതിയാണെന്ന് ആരോപണം. മൂന്നും നാലും ഡിവിഷനുകളുള്ള സ്‌കൂളുകളില്‍ സ്ഥിരം അധ്യാപകരെ നിയമിക്കണമെന്ന 2021-ലെ ഹൈകോടതി വിധിയും എല്ലാ ജില്ലകളിലും റാങ്ക് ലിസ്റ്റ് നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തിലും താല്‍ക്കാലികക്കാരെ മതിയെന്ന നിലപാടാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്. ഇതോടെ ഈ അധ്യയന വര്‍ഷും ഈ വര്‍ഷവും സംസ്ഥാനത്തെ പല പൊതുവിദ്യാലയങ്ങളിലും സ്ഥിരം ഇംഗ്ലീഷ് അധ്യാപകരില്ലാത്ത അവസ്ഥയുണ്ട്. എട്ട്, പത്ത് ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ മാറിയ ഈ അധ്യയന വര്‍ഷം പരിശീലന പരിപാടികളിലൊന്നും പങ്കെടുക്കാന്‍ സാധിക്കാത്ത താല്‍ക്കാലിക അധ്യാപകരെ ഈ അധ്യയന വര്‍ഷവും ഇംഗ്ലീഷ് പഠിപ്പിക്കാന്‍ നിയോഗിക്കുന്നത് പൊതുവിദ്യാലയങ്ങളിലെ കുട്ടികളോട് സര്‍ക്കാര്‍ കാണിക്കുന്ന കടുത്ത അനീതിയാണെന്നും ആരോപണമുണ്ട്.

വിലവിവരം കാണത്തക്കവിധം പ്രദർശിപ്പിച്ചില്ലെങ്കിൽ നടപടി
ജില്ലയിലെ പലചരക്ക്, പച്ചക്കറിക്കടകൾ, സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ, മത്സ്യ-മാംസ കടകൾ എന്നിവിടങ്ങളിൽ സാധനങ്ങളുടെ വിലവിവരം ഉപഭോക്താക്കൾക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കാത്ത സ്ഥാപന ഉടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.