ജില്ലയിൽ ജാഗ്രത സമിതികള്‍ ശക്തിപ്പെടുത്തണം: അഡ്വ. പി കുഞ്ഞായിഷ

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വനിത കമ്മീഷന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ജാഗ്രത സമിതി ജില്ലയിൽ ശക്തിപ്പെടുത്തണമെന്ന് സംസ്ഥാന വനിത കമ്മീഷന്‍ അംഗം അഡ്വ. പി കുഞ്ഞായിഷ. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിത കമ്മീഷൻ ജില്ലാതല അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവർ.എല്ലാ വിഭാഗം സ്ത്രീകളിലേക്കും കടന്നുചെല്ലാനും സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങളില്‍ നിയമപരമായ പരിഹാരം ഉണ്ടാക്കുകയുമാണ് ജാഗ്രത സമിതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി സ്ത്രീകളും കുട്ടികളും കക്ഷികളായുള്ള പരാതികള്‍ സ്വീകരിക്കുകയും പരിഹാരമുണ്ടാക്കുകയും ചെയ്യും.

അദാലത്തില്‍ 18 പരാതികള്‍ ലഭിച്ചു. രണ്ട് പരാതികൾ തീർപ്പാക്കി. ഒന്നിൽ പോലീസ് റിപ്പോർട്ട്‌ തേടി. മറ്റൊന്നിൽ നടപടി സ്വീകരിക്കാൻ താലൂക്ക് ലീഗൽ സർവീസ് അതോറിറ്റിക്ക് കൈമാറി.
ഗാർഹിക പീഡനം, സ്ഥലം രജിസ്റ്റർ ചെയ്തിട്ട് നൽകിയിട്ടും പണം നൽകാതെ കബളിപ്പിക്കൽ, കടം നൽകിയ പണം തിരികെ നൽകാതിരിക്കൽ തുടങ്ങിയ പരാതികളാണ് അദാലത്തിൽ ലഭിച്ചത്.

കൗണ്‍സിലര്‍മാരായ ബിഷ ദേവസ്സ്യ, കെ ആർ ശ്വേത, ഫൗസിയ തുടങ്ങിവർ പങ്കെടുത്തു.

ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തിയെന്ന് തോന്നുന്നു, എങ്കിൽ നല്ല കാര്യം- ട്രംപ്

ദില്ലി: റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തിയതായി റിപ്പോർട്ട് ഉണ്ടെന്നും സ്ഥിരീകരിച്ചാൽ അത് നല്ല നടപടി ആണെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യയിൽ നിന്ന് ക്രൂഡ് ഓയിലും സൈനിക ഉപകരണങ്ങളും വാങ്ങിയതിന്

സ്‌പോട്ട് അഡ്മിഷന്‍

മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് നാലിന് രാവിലെ ഒന്‍പത് മുതല്‍ 11 വരെ നടക്കുന്ന

സീറ്റൊഴിവ്

മാനന്തവാടി ഗവ കോളേജില്‍ ബി.എസ്.സി ഫിസിക്‌സ്, ഇലക്ട്രോണിക്‌സ് വിഭാഗങ്ങളില്‍ സീറ്റൊഴിവ്. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് ആറിന് വൈകിട്ട് അഞ്ചിനകം കണ്ണൂര്‍ സര്‍വകലാശാലയില്‍ രജിസ്റ്റര്‍ ചെയ്ത അപേക്ഷയുടെ പകര്‍പ്പ് sijomathewmundakutty@gmail.com ലോ, കോളേജ് ഓഫീസില്‍ നേരിട്ടോ നല്‍കണം.

വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം

പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്റെ മാനന്തവാടി ഉപജില്ലാ ഓഫീസില്‍ പ്രവാസികള്‍ക്കായി നടപ്പാക്കുന്ന സ്വയം തൊഴില്‍ വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം. ഒ.ബി.സി, മത ന്യുനപക്ഷ വിഭാഗക്കാരായ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയവര്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം. അപേക്ഷകര്‍

യുപിഐ ഇടപാടുകള്‍ നടത്തുന്നവരാണോ? ഇനി മുതല്‍ ഈ മാറ്റങ്ങള്‍ നിങ്ങള്‍ക്കും ബാധകം

തിരുവനന്തപുരം: നാഷണല്‍ പേയ്മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) ഗൂഗിള്‍ പേ, പേടിഎം, ഫോണ്‍പേ തുടങ്ങിയ യുപിഐ ആപ്പുകളുടെ പ്രവര്‍ത്തനത്തില്‍ കൊണ്ടുവന്ന പ്രധാന മാറ്റങ്ങള്‍ ഇനി മുതല്‍ പ്രാബല്യത്തില്‍. യുപിഐ ഇടപാടുകള്‍ നടത്തുന്നവര്‍ക്കാണ് പ്രധാനമായും

പശു പരിപാലന പരിശീലനം

ക്ഷീരകര്‍ഷകര്‍ക്കായി ബേപ്പൂര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ ഓഗസ്റ്റ് 19 മുതല്‍ 23 വരെ ശാസ്ത്രീയ പശു പരിപാലനത്തില്‍ പരിശീലനം നടത്തുന്നു. പരിശീലന സമയത്ത് ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പ് ഹാജരാക്കുന്നവര്‍ക്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.