സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും; 2 ജില്ലകളിൽ ഓറഞ്ച് അലേർട്ട്, റെഡ് അലേർട്ടില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും. എന്നാൽ അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലേർട്ട് ഇന്ന് എവിടെയും പ്രഖ്യാപിച്ചിട്ടില്ല. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ്. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് മഞ്ഞ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ പടിഞ്ഞാറൻ-വടക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാണ്.

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് 60 കിമീ വരെ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. അപകടരമായ രീതിയിൽ ജലനിരപ്പ് ഉയരുന്നതിനാൽ കാസർകോട് ജില്ലയിലെ മൊഗ്രാൽ നദിയിലെ മധുർ സ്റ്റേഷനിലും മഞ്ചേശ്വരം നദി സ്റ്റേഷനിനും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് 4.3 മീറ്റർവരെ ഉയരത്തിൽ തിരമാലകൾക്ക് സാധ്യതയുണ്ട്. തീരമേഖലയിൽ രൂക്ഷമായ കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. 19-ാം തിയതിവരെ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

അമ്മ’ പ്രസിഡന്റ് സ്ഥാനം: ശ്വേതാ മേനോൻ Vs ദേവൻ പോര്; മറ്റുള്ളവർ പത്രിക പിൻവലിച്ചു, മത്സരത്തിൽ നിന്നും പിന്മാറി നവ്യ നായർ

അമ്മ സംഘടനയുടെ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള മത്സരം ശ്വേതാ മേനോനും ദേവനും തമ്മിൽ. മറ്റെല്ലാവരും മറ്റെല്ലാവരും പത്രിക പിൻവലിച്ചു. വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് നവ്യാ നായരും പിന്മാറിയിട്ടുണ്ട്. മറ്റു താരങ്ങൾ പലരും പിൻമാറിയ

മദ്യപരെ കരളിനെ കരയിക്കല്ലേ..;കരളിന് പണിവരുന്ന വഴിയറിയണോ?

രണ്ടെണ്ണം അടിക്കണമെന്ന് ആലോചിച്ച് മദ്യപിക്കാന്‍ തുടങ്ങും എന്നാല്‍ രണ്ട് കഴിഞ്ഞ് മൂന്നും നാലും അഞ്ചും കടന്ന് ഒരു കുപ്പി മുഴുവന്‍ കാലിയാക്കുന്ന വിരുതന്മാരും കുറവല്ല. പക്ഷേ ഒരു കാര്യം ഓര്‍ത്തോളൂ. ഇങ്ങനെ കുടിച്ചു കുടിച്ച്

ടിക്കറ്റ് നിരക്ക് പകുതിയോളം കുറച്ചിട്ടും രക്ഷയില്ല; എയർ ഇന്ത്യ വിമാനങ്ങളിൽ കയറാൻ മടിച്ച് യാത്രക്കാർ

വേനലവധിക്ക് ശേഷം മടങ്ങുന്ന യുഎഇ നിവാസികൾക്ക് ആശ്വാസമായി എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റ് നിരക്കുകൾ. 50 ശതമാനം വരെ കുറഞ്ഞ നിരക്കിലാണ് എയർ ഇന്ത്യ വിമാനങ്ങളുടെ ടിക്കറ്റുകൾ യാത്രക്കാർക്ക് ലഭ്യമാകുന്നുണ്ട്. മറ്റ്

ജവഹർ നവോദയ വിദ്യാലയ സെലക്ഷൻ ടെസ്റ്റ്

ലക്കിടി ജവഹർ നവോദയ വിദ്യാലയത്തിൽ 2026 ലെ ആറാം ക്ലാസ് പ്രവേശനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് ഓഗസ്റ്റ് 13 നകം https://cbseitms.rcil.gov.in/nvs/ മുഖേന അപേക്ഷിക്കാം. നിലവിൽ അഞ്ചാം ക്ലാസ്സിൽ പഠിച്ചുകൊണ്ടിരിക്കുന്ന ജില്ലയിലെ മുഴുവൻ കുട്ടികൾക്കും പ്രവേശന

സീറ്റൊഴിവുകൾ

കാലിക്കറ്റ് സർവ്വകലാശാലക്ക് കീഴിൽ സുൽത്താൻ ബത്തേരി പൂമലയിൽ പ്രവർത്തിക്കുന്ന ടീച്ചേഴ്സ് എജുക്കേഷൻ സെന്ററിൽ സീറ്റൊഴിവുകൾ. ഇംഗ്ലീഷ് വിഭാഗത്തിൽ പിഎച്ച് -1, ഗണിത ശാസ്ത്ര വിഭാഗത്തിൽ എസ്‌സി, പിഎച്ച്, എൽസി -1, ഫിസിക്കൽ സയൻസ് വിഭാഗത്തിൽ

കായിക പരിശീലകരെ നിയമിക്കുന്നു.

സുൽത്താൻ ബത്തേരി ചാമ്പ്യൻസ് എഡ്ജ് സ്പോർട്സ് അക്കാദമിയിലേക്ക് കായിക പരിശീലകരെ നിയമിക്കുന്നു. നെറ്റ് ബോൾ, വോളിബോൾ, ക്രിക്കറ്റ്, ഷട്ടിൽ, ടെന്നീസ്, അത്ലറ്റിക്സ്  എന്നിവയിയിലാണ് നിയമനം. യോഗ്യത സർട്ടിഫിക്കറ്റ്, റേഷൻ കാർഡ് /ആധാർ   എന്നിവ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.