ഗോത്ര വിഭാഗങ്ങളുടെ ഉന്നമനം ഉറപ്പാക്കാൻ നൂതന പദ്ധതികൾ ആവിഷ്കരിക്കുമെന്ന് മന്ത്രി ഒ ആർ കേളു.

ബത്തേരി:
ജില്ലയിലെ ഗോത്ര ജനവിഭാഗങ്ങളുടെ ഉന്നമനം, വരുമാനം എന്നിവ ഉറപ്പാക്കാൻ ആവശ്യമെങ്കിൽ തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ നൂതന പദ്ധതികൾ ആവിഷ്കരിക്കുമെന്ന് പട്ടികജാതി-പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു.
സുൽത്താൻ ബത്തേരി സപ്ത റിസോർട്ടിൽ വയനാട് ജില്ലാ വികസന കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ഗോത്ര ജനവിഭാഗങ്ങളുടെ സർവ്വോന്മുഖമായ വികസനമാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നടപ്പാക്കുന്ന ദര്‍ത്തി ആഭ ജന്‍ ജാതീയ ഗ്രാം ഉദ്കര്‍ഷ് അഭിയാന്‍, പ്രധാന്‍ മന്ത്രി ജന്‍ ജാതി ആദിവാസി ന്യായ മഹാ അഭിയാന്‍ പദ്ധതികൾ ലക്ഷ്യമിടുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ
ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ രംഗങ്ങളിൽ
കൂട്ടായ ഇടപെടൽ നടത്തി പിന്നാക്ക വിഭാഗക്കാരെ മുഖ്യധാരയിലെത്തിക്കാൻ വിവിധ പദ്ധതികൾക്ക് നേതൃത്വം നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഗോത്രവർഗ്ഗ മേഖലയിൽ നടപ്പാക്കേണ്ട വികസന പദ്ധതികളും തദ്ദേശ സ്ഥാപനങ്ങൾ നടപ്പാക്കുന്ന പദ്ധതികളും വയനാട് ജില്ലാ വികസന കോൺക്ലേവ് ചർച്ച ചെയ്തു.

ജില്ലയുടെ വികസന ചർച്ചയിൽ പട്ടികവർഗ വിഭാഗക്കാർക്ക് മുൻഗണന നൽകണമെന്നും അരിവാൾ രോഗികൾ കൂടുതലുള്ള ജില്ലയിൽ അവർക്കായി കൃത്യമായ പദ്ധതികൾ ആവിഷ്കരിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സംഷാദ് മരക്കാർ ആവശ്യപ്പെട്ടു. ജില്ലയിലുള്ളവർ
പരമ്പരാഗതമായി കാർഷിക മേഖലയെ ആശ്രയിക്കുന്നവരായതിനാൽ കാർഷിക രംഗത്ത് പുത്തൻ സാധ്യതകൾ കണ്ടെത്തി നൈപുണി വികസനം ഉറപ്പാക്കുന്ന പദ്ധതികൾ ആവിഷ്കരിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർദേശിച്ചു.

ഗോത്രവർഗ സങ്കേതങ്ങളിലേക്കുള്ള റോഡ്, കുടിവെള്ളം, വൈദ്യുതി, മൊബൈൽ- ഇന്റർനെറ്റ് കണക്റ്റിവിറ്റി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതോടൊപ്പം ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ മികച്ച സേവനങ്ങൾ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ അറിയിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അധ്യക്ഷനായ പരിപാടിയിൽ സുൽത്താൻ ബത്തേരി നഗരസഭാ ചെയർമാൻ ടി കെ രമേശ്, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് ജസ്റ്റിൻ ബേബി, സബ് കളക്ടർ മിസാൽ സാഗർ ഭരത്, എഡിഎം കെ ദേവകി, ജില്ലാ പ്ലാനിങ് ഓഫീസർ എം പ്രസാദൻ, പട്ടിക വർഗ വികസന ഓഫീസർ ജി പ്രമോദ് എന്നിവർ സംസാരിച്ചു.

സാന്ത്വന അദാലത്ത്

നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ പ്രവാസികള്‍ക്കായി സാന്ത്വന അദാലത്ത് സംഘടിപ്പിക്കുന്നു. പനമരം ബ്ലോക്ക്പഞ്ചായത്ത് ഹാളില്‍ (ഓഗസ്റ്റ് രണ്ട്) രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് മൂന്ന് വരെ അദാലത്ത് നടക്കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് പ്രവേശനം. പ്രവാസം

9 ആർസിസി ഫൗണ്ടേഷനുകൾ, ഭൂകമ്പം പ്രതിരോധിക്കുന്ന ഷിയർ ഭിത്തികൾ, ബ്രാൻഡഡ് കമ്പനികളുടെ സാമഗ്രികൾ

അനവധി സവിശേഷത കളോടെ, ഉറപ്പും ബലവും ഗുണമേന്മയും ഈടും ഉറപ്പാക്കിയാണ് പുനരധിവാസ ടൗൺഷിപ്പിലെ ഓരോ വീടും നിർമ്മിക്കുന്നത്. ബ്രാൻഡഡ് കമ്പനികളുടെ, വാറന്റിയുള്ള സാധന സാമഗ്രികളാണ് ഉപയോഗിക്കുന്നത്. നിർമാണം പൂർത്തിയായ മാതൃക വീടിന്റെ സവിശേഷതകളിൽ പ്രധാനം

വയനാടിന്റെ സാധ്യതകള്‍: സംരംഭകര്‍ക്ക് ദിശാബോധം പകര്‍ന്ന് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നിക്ഷേപ സംഗമം

വയനാടെന്ന പേര്‌ കൊണ്ട് ഉത്പാദന, വിപണന രംഗത്ത് മികച്ച സാധ്യതകളുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മുട്ടില്‍ എം.എ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ജില്ലാതല നിക്ഷേപക സംഗമം ഉദ്ഘാടനം

വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം

വനിതകള്‍ ഗൃഹനാഥരായ കുടുംബങ്ങളിലെ കുട്ടികള്‍ക്കായി വനിതാ ശിശുവികസന വകുപ്പ് വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. ബി.പി.എല്‍ കുടുംബങ്ങളിലെ വിവാഹമോചിതര്‍, ഭര്‍ത്താവ് ഉപേക്ഷിച്ച വനിതകള്‍, ഭര്‍ത്താവിന് നട്ടെല്ലിന് ക്ഷതമേറ്റ്/പക്ഷാഘാതം കാരണം ജോലി ചെയ്യാന്‍ കഴയാതെ കിടപ്പിലായ

സ്‌പെഷ്യല്‍ സ്‌കൂള്‍ പാക്കേജ്: അപേക്ഷ നല്‍കണം

2025-26 സ്‌പെഷ്യല്‍ സ്‌കൂള്‍ പാക്കേജിനായി അപേക്ഷിക്കുന്ന സ്‌കൂളുകള്‍ ബന്ധപ്പെട്ട അപേക്ഷയുടെ പകര്‍പ്പ് കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലെ എം സെക്ഷനില്‍ ഓഗസ്റ്റ് രണ്ടിനകം നല്‍കണമെന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍-

എക്യുമെനിയ്ക്കൽ ക്രിസ്ത്യൻ ഫോറം പ്രതിഷേധിച്ചു.

ഛത്തീസ്ഗഡിൽ നിരപരാധികളായ കന്യാസ്ത്രീകളെ ജയിലിൽ അടച്ചതിൽ എക്യുമെനിയ്ക്കൽ ക്രിസ്ത്യൻ ഫോറം പ്രതിഷേധിച്ചു. മതേതരത്വം തകർക്കുന്ന നയങ്ങൾക്ക് എതിരെ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. ഫാ. വില്യം രാജൻ അധ്യക്ഷത വഹിച്ചു. ഫാ. സോണി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *