ലിഫ്റ്റ് സംവിധാനമൊരുക്കി വയനാട്ടിലെ സർക്കാർ സ്കൂൾ

ബത്തേരി:
സ്വകാര്യ സ്‌കൂളുകളെ അമ്പരപ്പിക്കുന്ന അടിസ്ഥാനസൗകര്യ വികസനം ഒരുക്കിയ സർക്കാർ സ്കൂളുകളുടെ പട്ടികയിലേക്ക് ഇതാ ലിഫ്റ്റ് സൗകര്യവുമായി വയനാട്ടിലെ ഒരു സർക്കാർ വിദ്യാലയം.
ജില്ലയിലെ പൊതുവിദ്യാലയത്തിൽ ആദ്യമായി ലിഫ്റ്റ് സംവിധാനം പ്രവർത്തന സജ്ജമാക്കിയിരിക്കുന്നത് സുൽത്താൻ ബത്തേരി ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളാണ്.
സുൽത്താൻ ബത്തേരി നഗരസഭ 20 ലക്ഷം രൂപ വകയിരുത്തിയാണ് ലിഫ്റ്റ് നിർമാണം പൂർത്തീകരിച്ചത്.
പരിപാടിയിൽ നഗരസഭ ചെയർമാൻ ടി കെ രമേഷ് ലിഫ്റ്റ് ഉദ്ഘാടനം ചെയ്തു.

മെച്ചപ്പെട്ട വിദ്യാഭ്യാസത്തിന് ഭൗതിക സാഹചര്യങ്ങള്‍ അനിവാര്യമാണെന്നും
സ്കൂളിൽ സ്മാർട്ട് ക്ലാസ്സ് മുറികൾ, ഡിജിറ്റൽ പഠന സൗകര്യങ്ങൾ, മത്സര പരീക്ഷകൾ അതിജീവിക്കാൻ വിവിധ കോഴ്സുകൾ, കൊഴിഞ്ഞു പോക്ക് തടയാൻ ആവശ്യമായ പദ്ധതികൾ എന്നിവ നടപ്പാക്കിയതായും അദ്ദേഹം പറഞ്ഞു.
സ്കൂളിൽ നടന്ന
പരിപാടിയിൽ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും കലാ-കായിക മത്സരങ്ങളിലെ വിജയികളെയും അനുമോദിച്ചു.
സുൽത്താൻ ബത്തേരി നഗരസഭ വൈസ് ചെയർപേഴ്സൺ എൽസി പൗലോസ് അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷന്മാരായ ടോം ജോസ്, ഷാമില ജുനൈസ്‌, പ്രിൻസിപ്പാൾ പി എ അബ്ദു നാസർ, പ്രധാനാധ്യാപിക ബിജി വർഗ്ഗീസ്, കൗൺസിലർമാരായ ജംഷീർ അലി, സി കെ ആരിഫ്, അസീസ് മാടാല, എം സി സാബു, പിടിഎ പ്രസിഡന്റ്‌ ടി കെ ശ്രീജൻ, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

സ്പോട്ട് അഡ്മിഷന്‍

മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്

സീറ്റൊഴിവ്

മീനങ്ങാടി മോഡല്‍ കോളേജില്‍ നാല് വര്‍ഷത്തെ ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകളില്‍ സീറ്റൊഴിവ്. ഫോണ്‍ – 9747680868, 8547005077

ഖാദി ഓണം മേള

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന് കീഴില്‍ കല്‍പ്പറ്റ, പനമരം, മാനന്തവാടി എന്നിവടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യകളിലും പുല്‍പള്ളി, പള്ളിക്കുന്ന് ഗ്രാമ സൗഭാഗ്യകളിലും ഖാദി ഓണം മേളകള്‍ ആരംഭിച്ചു. സെപ്റ്റംബര്‍ നാല് വരെ

പച്ചത്തേയില വില നിശ്ചയിച്ചു.

ജില്ലയില്‍ ജൂലൈ മാസത്തെ പച്ചത്തേയിലയുടെ വില 12.02 രൂപയായി നിശ്ചയിച്ചു. പച്ച തേയിലയുടെ വില തീര്‍പ്പാക്കുമ്പോള്‍ ഫാക്ടറികള്‍ ശരാശരി വില പാലിച്ച് വിതരണക്കാര്‍ക്ക് നല്‍കണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഓഗസ്റ്റ് ഒന്‍പതിന് സംഘടിപ്പിക്കുന്ന സുവര്‍ണ്ണ ജുബിലി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നവരെ ജില്ലയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിക്കാനും ഉദ്ഘാടനം കഴിഞ്ഞ് തിരികെ ജില്ലയിലെത്തിക്കാനും ടൂറിസ്റ്റ് ബസ്

തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം

കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേഡ് പ്രോസസിങ് ആന്‍ഡ് ഡാറ്റ എന്‍ട്രി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.