വിദ്യാർഥികളുടെ വാർഷിക പരീക്ഷയുടെയും സ്കോളർഷിപ്പിന്റെയും മാർക്ക് ലിസ്റ്റ് മുഴുവൻ സ്കൂളുകളിലും സൂക്ഷിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. സംസ്ഥാനത്തെ മുഴുവൻ ജില്ല-ഉപജില്ല വിദ്യാഭ്യാസ ഓഫിസർമാർക്കും പ്രഥമാധ്യാപകർക്കുമാണ് നിർദേശം. വാർഷിക പരീക്ഷയിലും നിരന്തര മൂല്യനിർണയത്തിലും നേടുന്ന മാർക്ക് സ്കൂളുകളില്‍ കൃത്യമായി സൂക്ഷിക്കണം. സ്കോളർഷിപ്പ് ഗുണഭോക്തൃ നിർണയം സ്കൂളുകള്‍ കൂടുതല്‍ കൃത്യതയോടെ നിർവഹിക്കണം. പല സ്കൂളുകളും ഗുണഭോക്തൃ നിർണയം പല തരത്തില്‍ നടത്തുന്നതിനാല്‍ അർഹരായ അപേക്ഷകർ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത അവസ്ഥയുണ്ട്. പഠന മികവ് അടിസ്ഥാനമാക്കി സ്കോളർഷിപ്പ് പദ്ധതികളുടെ ഗുണഭോക്തൃ നിർണയം നടത്തുന്ന സാഹചര്യത്തില്‍ മാർക്കിനെ ഗ്രേഡ് ആക്കി അതിന് പോയിന്റ് നല്‍കി ശതമാനം നിർണയിക്കുന്ന രീതി ഒഴിവാക്കണമെന്നും ഉത്തരവില്‍ പറയുന്നു.

ടെൻഡർ ക്ഷണിച്ചു.
എൻ ഊര് ഗോത്രപൈതൃക ഗ്രാമത്തിലേക്ക് സഞ്ചാരികളെ പാർക്കിങ്ങ് സ്ഥലത്തുനിന്നും എൻ ഊര് പ്രവേശന ഗേറ്റ് വരെയും തിരികെ എൻ ഊര് പ്രവേശന കവാട പരിസരത്തുനിന്നും പാർക്കിങ്ങ് സ്ഥലത്തേക്കും ഷട്ടിൽ സർവ്വീസ് നടത്തുന്നതിന് 12 മാസക്കാലത്തേക്ക്






