പുളിഞ്ഞാൽ:ജി.എച്ച്.എസ് പുളിഞ്ഞാലിൽ സംഘടിപ്പിച്ച
വിജയോത്സവം2025 വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പി.ടി.എയും പ്രവാസി കൂട്ടായ്മയും തയ്യാറാക്കിയ ഉപഹാരങ്ങൾ കൈമാറി.
പി.ടി.എ പ്രസിഡന്റ് അബ്ദുൽ ജബ്ബാർ സി.പി അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശാരദ അത്തിമുറ്റം,ഷൈജി ഷിബു ഹെഡ്മിസ്ട്രസ് അശ്വതി കെ.ഐ, അമ്മദ് കെ, ഉഷാകുമാരി,ഫിലിപ്പ്,നാസർ കെ. എം, ഗിരീഷ് പി. ടി, ബിന്ദു ബി. ആർ,സമദ് എൻ, അബ്ദുള്ള, സിറാജ്, മൊയ്തു, ജെസ്‌ന തുടങ്ങിയവർ സംബന്ധിച്ചു.

ഈ ഓറഞ്ച് പൂച്ച അപകടകാരിയെന്ന് കേരള പോലീസ്
സോഷ്യല് മീഡിയയിലെ ഒരു ഓറഞ്ച് എഐ പൂച്ചയാണ് ഇപ്പോള് ചര്ച്ച. പലതരം ചെപ്പടി വിദ്യകള് കൈവശമുള്ള ഈ ഓറഞ്ച് പൂച്ചയുടെ വീഡിയോ കാണാത്തവര് വളരെ വിരളമാണ്. എന്നാല് ഇവനാളത്ര ശരിയല്ലായെന്ന് പറഞ്ഞാലോ… പൂച്ചയുണ്ട് സൂക്ഷിക്കുക