ഇറാനിലെ ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ കേന്ദ്ര സർക്കാർ ഉറപ്പ് വരുത്തണം: കേരള പ്രവാസി സംഘം

അമേരിക്കൻ പിന്തുണയോടെ ഇസ്രായേൽ ഇറാനിൽ നടത്തുന്ന ആക്രമണം ഉടൻ അവസാനിപ്പിക്കണമെന്നും പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കണമെന്നും കേരള പ്രവാസി സംഘം വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പരമാധികാര രാഷ്ട്രമായ ഇറാനിൽ കടന്നാക്രമണം നടത്തി പശ്ചിമേഷ്യയെയാകെ യുദ്ധത്തിലേക്ക് തള്ളിവിടുന്ന സാമ്രാജ്യത്വ അജണ്ട നടപ്പിലാക്കാൻ ഇസ്രായേൽ ശ്രമിക്കുന്നത് അപലപനീയമാണ്. ഇറാനിലെ വിവിധ സർവകലാശാലകളിൽ പഠിക്കുന്ന വിദ്യാർത്ഥികളടക്കമുള്ള ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷക്ക് വേണ്ട നടപടികൾ കേന്ദ്ര സർക്കാർ ഉടൻ എടുക്കണം. ഇറാനിലെയും, ഇസ്രയേലിലെയും മലയാളികൾ അടക്കമുള്ള പ്രവാസി സമൂഹത്തിന്റെ സുരക്ഷയിൽ പ്രവാസി സംഘം ആശങ്ക പ്രകടിപ്പിച്ചു. പ്രവാസി സമൂഹത്തെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റുകയോ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുകയോ ചെയ്യുന്നതിനുള്ള നടപടികൾ അടിയന്തിരമായി കേന്ദ്രം സ്വീകരിക്കണമെന്ന് ജില്ലാ പ്രസിഡന്റ് കെ കെ നാണു, സെക്രട്ടറി അഡ്വ: സരുൺ മാണി എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

സ്പോട്ട് അഡ്മിഷന്‍

മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്

സീറ്റൊഴിവ്

മീനങ്ങാടി മോഡല്‍ കോളേജില്‍ നാല് വര്‍ഷത്തെ ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകളില്‍ സീറ്റൊഴിവ്. ഫോണ്‍ – 9747680868, 8547005077

ഖാദി ഓണം മേള

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന് കീഴില്‍ കല്‍പ്പറ്റ, പനമരം, മാനന്തവാടി എന്നിവടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യകളിലും പുല്‍പള്ളി, പള്ളിക്കുന്ന് ഗ്രാമ സൗഭാഗ്യകളിലും ഖാദി ഓണം മേളകള്‍ ആരംഭിച്ചു. സെപ്റ്റംബര്‍ നാല് വരെ

പച്ചത്തേയില വില നിശ്ചയിച്ചു.

ജില്ലയില്‍ ജൂലൈ മാസത്തെ പച്ചത്തേയിലയുടെ വില 12.02 രൂപയായി നിശ്ചയിച്ചു. പച്ച തേയിലയുടെ വില തീര്‍പ്പാക്കുമ്പോള്‍ ഫാക്ടറികള്‍ ശരാശരി വില പാലിച്ച് വിതരണക്കാര്‍ക്ക് നല്‍കണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഓഗസ്റ്റ് ഒന്‍പതിന് സംഘടിപ്പിക്കുന്ന സുവര്‍ണ്ണ ജുബിലി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നവരെ ജില്ലയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിക്കാനും ഉദ്ഘാടനം കഴിഞ്ഞ് തിരികെ ജില്ലയിലെത്തിക്കാനും ടൂറിസ്റ്റ് ബസ്

തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം

കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേഡ് പ്രോസസിങ് ആന്‍ഡ് ഡാറ്റ എന്‍ട്രി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.