DYFI യുവധാര മാസിക ക്യാമ്പയിന് ജില്ലയിൽ തുടക്കമായി. ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം ജോഷിതയ്ക്ക് നൽകി ജില്ലാ പ്രസിഡന്റ് കെ ആർ ജിതിൻ ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ ട്രഷറർ ഷിജി ഷിബു, ജില്ലാ ജോയിൻ സെക്രട്ടറി അർജുൻ ഗോപാൽ,ഷംലാസ്, നിതിൻ പി സി, ഷിനു എന്നിവർ പങ്കെടുത്തു.

റോഡപകടം: അശ്രദ്ധയും ലഹരിയും പ്രധാന കാരണങ്ങൾ – ഡോ. കെ എം അബ്ദു
കൽപ്പറ്റ: വാഹനങ്ങളുടെ വർദ്ധനവിനനുസരിച്ചുള്ള ശാസ്ത്രീയമായ റോഡുകളുടെ കുറവുകളും, അശ്രദ്ധയും അമിതവേഗതയും അച്ചടക്കക്കുറവും വാഹനാപകടങ്ങൾക്ക് പ്രധാന കാരണങ്ങളാണെന്ന് റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം അബ്ദു അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിൽ ലഹരിയുടെ ഉപയോഗവും ചില്ലറയല്ല. റോഡിൽ