കക്കാട് കുറുമരകണ്ടി ഇക്കോ ടൂറിസം മേഖലയിൽ സ്ഥിതി ചെയ്യുന്ന പുഴയ്ക്ക് കുറുകെ നിർമ്മിച്ച ഷെൽട്ടറിൽ കുടുങ്ങിയ നിലയിൽ അപകടകരമായ രീതിയിൽ കടപുഴകി വീണ മരം ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മുറിച്ചു മാറ്റി. പുഴയുടെ കുറുകെ മരം കിടക്കുന്നത് കാരണം വെള്ളം തിരിഞ്ഞൊഴുകാൻ സാധ്യതയുണ്ടായിരുന്നു. താമരശ്ശേരി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ പ്രേം ഷമീറിൻ്റെ നേതൃത്വത്തിലുള്ള ഫോറസ്റ്റ് ആർ. ആർ. ടി ഉദ്യോഗസ്ഥരും ചുരം ഗ്രീൻ ബ്രിഗേഡ് പ്രവർത്തകരായ ഷൗക്കത്ത് എലിക്കാട് , ബിനു . ഷമീർ എം പി . മജീദ് കണലാട്. ഗഫൂർ ഒതയോത്ത് . മൻസൂർ പി.എം.നിഷാദ് പട്ടരാട്. മജീദ് പൊട്ടി കൈ. അർഷാദ് എരഞ്ഞോണ. ഷംനാസ് കുട്ടമ്പൂർ, നൗഷീർ, സിറാജ് എന്നിവർ പങ്കെടുത്തു.

പ്രമേഹ ബാധിതര് ജാഗ്രതൈ; കൃത്രിമ മധുരവും സേഫല്ല ഗയ്സ്
പ്രമേഹ ബാധിതര് കഴിക്കുന്ന ഡയറ്റ് സോഡ സുരക്ഷിതമല്ലെന്ന് പഠനം. ഡയറ്റ് സോഡ കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം 38 ശതമാനം വരെ ഉയരുന്നതിന് കാരണമാകുമെന്നാണ് പഠനത്തില് പറയുന്നത്. ഓസ്ട്രേലിയയിലെ മൊനാഷ് സര്വകലാശാല, ആര്എംഐടി സര്വകലാശാല,