ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ച്ചവെച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കേന്ദ്ര സർക്കാർ നൽകുന്ന നാഷണൽ ഡിസെബിലിറ്റി അവാർഡ് 2025 ലേക്ക് അപേക്ഷ ക്ഷണിച്ചു. വ്യക്തിഗത മികവിനുള്ള ദേശീയ അവാർഡ്, ഭിന്നശേഷിക്കാരെ ശാക്തീകരിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങൾക്കുള്ള ദേശീയ അവാർഡ് എന്നീ വിഭാഗങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. താൽപ്പര്യമുള്ളവർ ജൂലൈ 15 നകം അപേക്ഷകൾ ഓൺലൈനായി നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ നൽകുന്നതിനുമായി www.depwd.gov.in, www.awards.gov.in എന്നിവ സന്ദർശിക്കുക. ഫോൺ: 04936 205307.

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും
കൊല്‍ക്കത്ത: അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്‍റീന ടീമിന്‍റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്