പ്രൈമറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലിഷ് പ്രാവീണ്യം മെച്ചപ്പെടുത്താന്‍ ഇംഗ്ലീഷ് എൻറിച്ച്മെന്റ് പ്രോഗ്രാമിലേക്ക് റിസോഴ്സ് അധ്യാപകരെ നിയമിക്കുന്നു. ഇംഗ്ലീഷില്‍ ബിരുദം (കമ്മ്യൂണിക്കേറ്റീവ്/ലിറ്ററേച്ചര്‍/ഫങ്ഷണല്‍), ടിടിസി/ഡിഎഡ്/ഡിഎല്‍എഡ്/ബിഎഡാണ് യോഗ്യത. യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി ജൂണ്‍ 21 ന് രാവിലെ 11 ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ എത്തണം. ഫോണ്‍: 04936 202593.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്