പാസ്പോർട്ടുമായി ബന്ധപ്പെട്ട് പുതിയ നടപടിക്രമങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

നമ്മുടെ രാജ്യത്തിന് പുറത്തേക്ക് പോകണമെങ്കിൽ പാസ്പോർട്ട് ആവശ്യമാണ്.
വിദേശയാത്രക്കുള്ള
നിയമപരമായ തിരിച്ചറിയൽ രേഖകൂടിയാണ് ഇത്.പണ്ടുകാലത്ത്
പാസ്പോർട്ട് എടുക്കുക
പാടുള്ളകാര്യമായിരുന്നു. എന്നാൽ ഇന്ന് അത്ര വലിയ കാര്യമൊന്നുമല്ല. ഓൺലൈനായിപാസ്പോർട്ടിന അപേക്ഷിക്കാം. വീട്ടിൽ തന്നെയിരുന്ന് ഇക്കാര്യങ്ങൾ ചെയ്യാം.

പാസ്പോർട്ടിന് അപേക്ഷിക്കാം

പാസ്പോർട്ട്സേവപോർട്ടലിൽ രജിസ്റ്റർ ചെയ്യുകആദ്യം പാസ്പോർട്ട്സേവപോർട്ടലിൽരജിസ്റ്റർചെയ്യണം.പോർട്ടലിൽ‘ന്യൂയൂസർറജിസ്ട്രേഷൻ’ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.പേര്,ജനനത്തീയതി, ഇ-മെയിൽ ഐഡി എന്നിവ നൽകണം.passportindia.gov.in ഈ വെബ്സൈറ്റിലാണ് രജിസ്റ്റർ ചേയ്യേണ്ടത്. ശേഷം താമസസ്ഥലത്തിന്അടുത്തുള്ള പാസ്പോർട്ട് ഓഫീസ് തിരഞ്ഞെടുക്കുക.രജിസ്ട്രേഷൻ പൂർത്തിയായതിനു ശേഷംനിങ്ങളുടെഇ-മെയിലിലേക്ക് അയയ്ക്കുന്ന ലിങ്ക് ഉപയോഗിച്ച് അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യുക.

*ഫോം പൂരിപ്പിക്കുക*

ലോഗിൻ ചെയ്തതിനു ശേഷം ‘അപ്ലൈ ഫോർ ഫ്രഷ് പാസ്പോർട്ട് / റി-ഇഷ്യൂ പാസ്പോർട്ട്’ എന്നതിൽ ക്ലിക്ക്ചെയ്യുക.വ്യക്തിപരമായകാര്യങ്ങൾ,കുടുംബപരമായ കാര്യങ്ങൾ, മേൽവിലാസം സംബന്ധിച്ച വിശദാംശം എന്നിവ നൽകി ഓൺലൈൻ അപേക്ഷ പൂരിപ്പിക്കുക. സബ്മിറ്റ് ചെയ്യുന്നതിനു മുമ്പ് നൽകിയിരിക്കുന്നവിവരങ്ങൾ ശരിയാണെന്ന്ഉറപ്പുവരുത്തുക.

അപേക്ഷഫീസ് അടയ്ക്കുക

ഫോം സബ്മിറ്റ് ചെയ്തതിനു ശേഷം ‘പേ & ഷെഡ്യൂൾ പേയ്മെൻ്റ്’ എന്നതിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ പാസ്പോർട്ട് സേവാകേന്ദ്രം അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാ കേന്ദ്രം തിരഞ്ഞെടുക്കുക.ഇന്റർനെറ്റ് ബാങ്കിങ്, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, യുപിഐ എന്നിവയിൽ ഏതെങ്കിലും ഉപയോഗിച്ച്പണംഅടയ്ക്കുക. പണം അടച്ച് കഴിഞ്ഞാൽ നിങ്ങളുടെഅപ്പോയിന്റ്മെന്റിന് അനുയോജ്യമായ ഒരു തീയതി തിരഞ്ഞെടുക്കാം. അപ്പോയിൻമെന്റ് തീയതി ലഭിച്ചാൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് എടുക്കുക.

പാസ്പോർട്ട് സേവാ കേന്ദ്രത്തിലേക്ക്

അപ്പോയിൻമെന്റ്ലഭിച്ചിരിക്കുന്ന ദിവസം കൃത്യമായി ഉറപ്പു വരുത്തി പാസ്പോർട്ട് സേവാ കേന്ദ്രത്തിൽഎത്തുക.ആവശ്യമായി ഒറിജിനൽ രേഖകളും സ്വയംഅറ്റസ്റ്റ്ചെയ്തഫോട്ടോ കോപ്പികളുംഉണ്ടായിരിക്കണം. പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ നിങ്ങളുടെ രേഖകൾ പരിശോധിക്കും. ബയോമെട്രിക് രേഖശേഖ രിക്കും. ഒരു പാസ്പോർട്ട് ഓഫീസർ നിങ്ങളുമായി അഭിമുഖം നടത്തും. മേൽവിലാസം തെളിയിക്കുന്ന രേഖ,ജനനത്തീയതിതെളിയിക്കുന്നരേഖതുടങ്ങിയവയാണ് സമർപ്പിക്കേണ്ടത്. ആധാർ കാർഡ്, വോട്ടർ ഐഡി, ജനന സർട്ടിഫിക്കറ്റ്, പത്താം ക്ലാസിലെ സർട്ടിഫിക്കറ്റ് എന്നിവയൊക്കെമേൽപറഞ്ഞതിനുള്ള രേഖകളായി സമർപ്പിക്കാവുന്നതാണ്. കൂടാതെ അപേക്ഷകൻ മൈനർ ആണെങ്കിൽ അത് തെളിയിക്കുന്ന രേഖയും സർക്കാർ ഉദ്യോഗസ്ഥൻ ആണെങ്കിൽഅത് തെ ളിയിക്കുന്നരേഖയുംസമർപ്പിക്കണം.

എത്ര രൂപ ചെലവാകും

18വയസുംഅതിന്മുകളിലേക്കുമുള്ള മുതിർന്നവർക്ക് 36 പേജുള്ള പാസ്പോർട്ട് ബുക്ക് ലെറ്റിന് 1500 രൂപയാണ് ചെലവ്. തൽകാൽ ആയി അപേക്ഷിക്കുമ്പോൾ 3500 രൂപ. അതേസമയം, 60 പേജുള്ള ബുക്ക് ലെറ്റിനാണ് അപേക്ഷിക്കുന്നതെങ്കിൽ 2000 രൂപയും അത് തൽകാ ൽആയിട്ടാണ്അപേക്ഷിക്കുന്നതെങ്കിൽ 4000 രൂപയുമാണ് ചെലവ്.മൈനർആയിട്ടുള്ളവർക്ക് 36 പേജുള്ള ബുക്ക് ലെറ്റിന് സാധാരണഗതിയിൽ 1000 രൂപയും തൽകാൽ നിരക്കിൽ 3000 രൂപയുമാണ് ചെലവ് വരിക. സാധാരണ ഗതിയിൽ 25 മുതൽ 30 ദിവസം വരെയാണ് പാസ്പോർട്ട് ലഭിക്കാൻ എടുക്കുന്ന സമയം. റി-ഇഷ്യൂ ആണെങ്കിൽ മേൽവിലാസം മാറാത്ത സാഹചര്യത്തിൽ ഏഴ്ദിവസംവരെസമയമെടുക്കും.

പൊലീസ് വേരിഫിക്കേഷൻ

പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ എത്തി അവിടെ നടപടിക്രമങ്ങൾപൂർത്തിയായാൽ അടുത്തത് പൊലീസ് വേരിഫിക്കേഷൻ ആണ്. അപേക്ഷയിൽനൽകിയിരിക്കുന്ന വിവരം അനുസരിച്ച് പൊലീസ് നിങ്ങൾ നൽകിയ മേൽവിലാസത്തിൽ എത്തി അന്വേഷണം നടത്തും. ഈ സമയത്ത് വീട്ടിൽഉണ്ടായി രിക്കുമെന്ന് ഉറപ്പു വരുത്തുക.

അപേക്ഷ ട്രാക്ക് ചെയ്യുക

പാസ്പോർട്ട്സേവാപോർട്ടലിൽ ട്രാക്ക് ആപ്ലിക്കേഷൻ സ്റ്റാറ്റസ് എന്നതിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ ഫോൺ നമ്പറും ജനനത്തീയതിയും നൽകുക. പാസ്പോർട്ട് അയയ്ക്കുന്നതു വരെ ഇത് സ്ഥിരമായി പരിശോധിക്കുക. നടപടിക്രമങ്ങൾപൂർത്തിയായാൽ നിങ്ങളുടെപാസ്പോർട്ട് നിങ്ങളുടെമേൽവിലാസത്തിൽ അയച്ചു തരും.അടിയന്തിര സാഹചര്യങ്ങളിൽ തൽകാൽ പാസ്പോർട്ട് സേവനങ്ങൾ ലഭ്യമാണ്. മൈനർആയിട്ടുള്ള അപേക്ഷകർക്കും മുതിർന്ന പൗരൻമാർ ആയിട്ടുള്ള അപേക്ഷകർക്കും പ്രത്യേക സൗകര്യങ്ങൾലഭിക്കുന്നതാണ്. 18 വയസ്കഴിഞ്ഞവർക്ക് പത്തു വർഷവും 18 വയസ് പൂർത്തിയാകാത്തവർക്ക് അഞ്ചുവർഷവുമാണ്പാസ്പോർട്ടിന്റെ കാലാവധി. പാസ്പോർട്ട് ലഭിക്കാനായി നൽകിയഅപേക്ഷയ്ക്കൊപ്പം സമർപ്പിച്ച രേഖകളുടെ സ്കാൻ ചെയ്ത കോപ്പികൾ കൈവശം സൂക്ഷിക്കുക.

ആധാര്‍ കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഇനി ഗൂഗിള്‍ വാലറ്റ് ഉപയോഗിക്കാം

ഗൂഗിള്‍ അക്കൗണ്ടുമായി ആധാര്‍ വിവരങ്ങള്‍ ബന്ധിപ്പിക്കാന്‍ കഴിയുന്ന പുതിയ സംവിധാനം ഇന്ത്യയില്‍ ആവതരിപ്പിച്ചു. ഗൂഗിളും UDAI യും സംയുക്തമായാണ് ഈ സേവനം അവതരിപ്പിക്കുന്നത്. അതുകൊണ്ട് ഇനി ആധാര്‍കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഗൂഗിള്‍ വാലറ്റ്

ട്രഷറി അക്കൗണ്ട് ഉടമകൾ ഫോം 121 നൽകണം

ട്രഷറികളിൽ സ്ഥിര നിക്ഷേപം, സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകൾ ഉള്ളവർ ആദായ നികുതി കുറവ് നേടുന്നതിന് ഫോം 121 പൂരിപ്പിച്ച് നൽകണമെന്ന് ജില്ലാ ട്രഷറി ഓഫിസർ അറിയിച്ചു. കേന്ദ്ര ആദായ നികുതി വകുപ്പിന്റെ പുതിയ ചട്ടപ്രകാരം

ചൂട് കൂടുന്നു, ജാഗ്രത വേണം; പകൽ 11 മുതൽ 3 വരെ നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശം

സംസ്ഥാനത്ത് ഉയർന്ന താപനില റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. സൂര്യാഘാതം, സൂര്യാ താപം, നിർജലീകരണം തുടങ്ങി ഗുരുതരമായ

പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ്‌ 1,2 തീയതികളിൽ

മുട്ടിൽ: പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ് 1,2 ദിവസങ്ങളിലായി നടക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30ന് പരിയാരം മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സി നൂറുദ്ധീൻ ഹാജി പതാക ഉയർത്തി ഉദ്ഘാടനം ചെയ്യും.

മദ്‌റസാ ലീഡർ തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി

പറളിക്കുന്ന് : വിദ്യാർഥികളിൽ ജനാധി പത്യ ബോധം സൃഷ്‌ടിക്കലും മത പഠന മേഖലയിൽ ആവേശമുണ്ടാക്കലും ലക്ഷ്യം വെച്ച് പറളിക്കുന്ന് ഇസ്സത്തുൽ ഇസ് ലാം മദ്‌റസയിൽ നടന്ന ലീഡേഴ്സ് തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി. മദ്‌റസാ ലീഡർ

ശൈശവ വിവാഹ നിരോധന നിയമം;ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഹെൽപ്പ് ലൈനിന്റെയും, ട്രൈബൽ വകുപ്പിന്റെയും നേതൃത്തിൽ കല്പറ്റ ഓണിവയൽ ഉന്നതിയിൽ ചൈൽഡ് മാരേജ് നിയമത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.ചൈൽഡ് ഹെൽപ്പ് ലൈൻ ജില്ലാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.