അതിവേഗം വളരുന്ന ദുബായ്; മിഡിൽ ഈസ്റ്റിൽ മികച്ച കരിയർ പടുത്തുയർത്താൻ ഈ തൊഴിൽ മേഖലകളിൽ നൈപുണ്യം നേടൂ…

ആർട്ടിഫിഷ്യല്‍ ഇന്റലിജൻസും (എഐ) ഓട്ടോമേഷനും ലോക തൊഴില്‍ വിപണിയില്‍ വലിയ രീതിയിലുള്ള മാറ്റങ്ങളാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്.എഐ സാങ്കേതിക വിദ്യ വിപുലമാകുന്നതോടെ ലോകമെമ്ബാടുമുള്ള 300 മില്യണ്‍ തൊഴിലുകള്‍ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നാണ് ഗോള്‍ഡ്മാൻ സാക്സ് അടുത്തിടെ പുറത്തുവിട്ട ഒരു റിപ്പോർട്ടില്‍ പറയുന്നത്. എന്നാല്‍ ഈ അവസരം വെല്ലുവിളിയായി എടുത്ത് മുന്നേറുന്ന ദുബായിയെ നമുക്ക് മറുവശത്ത് കാണാന്‍ സാധിക്കും.

ഇന്ന് തന്നെ തയ്യാറായാല്‍ ഭാവിയിലും ദുബായ് മികച്ച അവസരങ്ങള്‍ നിങ്ങള്‍ക്ക് ഒരുക്കും. അത്തരത്തില്‍ ഭാവിയില്‍ ദുബായില്‍ ഏറ്റവും കൂടുതല്‍ ഡിമാന്‍ഡ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന 10 തൊഴില്‍ മേഖലകളേയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
എഐ അധിഷ്ഠിത ആരോഗ്യ സംരക്ഷണം

എഐ സഹായത്തോടെ ആരോഗ്യ സംരക്ഷണ മേഖല വിപ്ലവം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മെഡിക്കല്‍ ഡിവൈസുകള്‍, ഇലക്‌ട്രോണിക് ആരോഗ്യ റെക്കോർഡുകള്‍ (EHR), ടെലിമെഡിസിൻ, ബിഗ് ഡാറ്റ വിശകലനം എന്നിവ ഉപയോഗിച്ച്‌ രോഗ നിർണയവും ചികിത്സയും കൂടുതല്‍ കൃത്യവും വേഗതയേറിയതുമാകുന്നു. എഐ അധിഷ്ഠിതമായ ചാറ്റ്‌ബോട്ടുകള്‍ രോഗികള്‍ക്ക് 24/7 പിന്തുണ നല്‍കുന്നു, മാത്രമല്ല സങ്കീർണമായ ശസ്ത്രക്രിയകള്‍ക്ക് റോബോട്ടിക് സഹായം ലഭ്യമാണ്. ഈ മേഖലയില്‍ ഡാറ്റ സയന്റിസ്റ്റുകള്‍, എഐ എഞ്ചിനീയർമാർ, ഹെല്‍ത്ത്‌കെയർ ടെക് വിദഗ്ധർ എന്നിവർക്ക് ഉയർന്ന ഡിമാൻഡ് ഉണ്ടാകും.

ജനറ്റിക് എഞ്ചിനീയറിംഗ്

ജനറ്റിക് എഞ്ചിനീയറിംഗ് മേഖലയില്‍ കൃത്യമായ മരുന്നുകള്‍ (precision medicine), വാക്‌സിനുകള്‍, ജീൻ തെറാപ്പി (gene therapy), ബയോസെൻസറുകള്‍ എന്നിവ വികസിപ്പിക്കുന്നു. CRISPR പോലുള്ള ടെക്‌നോളജികള്‍ ജനറ്റിക് അസുഖങ്ങള്‍ പരിഹരിക്കാൻ ഉപയോഗിക്കുന്നു. ഈ മേഖലയില്‍ ജനറ്റിസിസ്റ്റുകള്‍, ബയോടെക് റിസർച്ചർമാർ, ക്ലിനിക്കല്‍ ട്രയല്‍ വിദഗ്ധർ എന്നിവർക്ക് അവസരങ്ങള്‍ ഉണ്ടാകും. ദുബായ് ഈ മേഖലയില്‍ ഗവേഷണ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനാല്‍ ഭാവി തൊഴില്‍ വിപണി വിപുലമാകും.

3D ബയോപ്രിന്റിംഗ്

3D ബയോപ്രിന്റിംഗ് മനുഷ്യ ശരീരത്തിന്റെ ഭാഗങ്ങള്‍ (ത്വക്ക്, എല്ലുകള്‍, ടിഷ്യൂകള്‍, ഇംപ്ലാന്റുകള്‍, പ്രോസ്തെറ്റിക്‌സ്) പ്രിന്റ് ചെയ്യാൻ സാധിക്കുന്ന ഒരു സാങ്കേതികവിദ്യയാണ്. AI ഈ പ്രക്രിയയില്‍ രൂപകല്പനയും സാമഗ്രി തിരഞ്ഞെടുപ്പും ഓപ്റ്റിമൈസ് ചെയ്യാൻ സഹായിക്കുന്നു. എന്നാല്‍ ടെക്നീഷ്യന്മാർ, ബയോമെഡിക്കല്‍ എഞ്ചിനീയർമാർ, 3D മോഡലിംഗ് വിദഗ്ധർ എന്നിവർക്ക് ഈ മേഖലയില്‍ നേരിട്ടുള്ള പങ്ക് വഹിക്കേണ്ടതുണ്ട്. ദുബായിലെ ആശുപത്രികളും ഗവേഷണ കേന്ദ്രങ്ങളും ഈ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ വികസനം ലക്ഷ്യമിടുന്നു.

പ്രോപ്‌ടെക് (PropTech)

സ്വത്ത് വാങ്ങല്‍, വില്‍പ്പന, വാടക, മാനേജ്മെന്റ് എന്നിവ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലേക്ക് മാറുന്നതോടെ പ്രോപ്‌ടെക് മേഖലയും വളർച്ച കൈവരിക്കുന്നു. എഐ അധിഷ്ഠിതമായ ടൂള്‍സ്, വെർച്വല്‍ ടൂറുകള്‍, സ്മാർട്ട് കോണ്‍ട്രാക്റ്റുകള്‍ എന്നിവ ഈ മേഖലയെ അടിമുടി മാറ്റി മറിക്കുന്നു. റിയല്‍ എസ്റ്റേറ്റ് ഡാറ്റ അനലിസ്റ്റുകള്‍, സോഫ്റ്റ്‌വെയർ ഡെവലപ്പർമാർ, ഡിജിറ്റല്‍ മാർക്കറ്റിംഗ് വിദഗ്ധർ എന്നിവർക്ക് അവസരങ്ങള്‍ ഉണ്ടാകും.

കണ്‍സ്ട്രക്ഷൻ ടെക്

റെസിഡൻഷ്യല്‍, കമേഴ്‌സ്യല്‍ പദ്ധതികള്‍ക്കായി കെട്ടിട രൂപകല്പന, പ്ലാനിംഗ്, പുനരുദ്ധാരണം എന്നിവ സാങ്കേതികവിദ്യയിലൂടെ പൂർത്തിയാക്കുന്നു. ഡ്രോണ്‍ സർവേ, ബിഐഎം (Building Information Modeling), 3D പ്രിന്റിംഗ് എന്നിവ ഉപയോഗിച്ച്‌ നിർമ്മാണം വേഗത്തിലാക്കുന്നു. സിവില്‍ എഞ്ചിനീയർമാർ, പ്രോജക്‌ട് മാനേജർമാർ, ടെക് ഇൻടഗ്രേറ്റർമാർ എന്നിവർക്ക് ഈ മേഖലയില്‍ ഡിമാൻഡ് ഉയരും.

ക്രോസ്-ബോർഡർ പേയ്‌മെന്റുകള്‍

IoT, APIs, ബ്ലോക്ക്‌ചെയ്ൻ, ഡിജിറ്റല്‍ കറൻസികള്‍ എന്നിവയിലൂടെ അന്താരാഷ്ട്ര ഇടപാടുകള്‍ വേഗതയേറിയതും ചെലവ് കുറഞ്ഞതുമാകുന്നു. ക്രിപ്‌റ്റോകറൻസി വിദഗ്ധർ, ബ്ലോക്ക്‌ചെയ്ൻ ഡെവലപ്പർമാർ, സൈബർ സെക്യൂരിടി വിദഗ്ധർ എന്നിവർക്ക് ഈ മേഖലയില്‍ വലിയ അവസരങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

ഡൊമസ്റ്റിക് പേയ്‌മെന്റുകള്‍

എഐ, ടോക്കനൈസേഷൻ, ബയോമെട്രിക് ആധികാരികത, ഡിജിറ്റല്‍ വാലറ്റുകള്‍ എന്നിവ ഉപയോഗിച്ച്‌ പേയ്‌മെന്റ് സംവിധാനങ്ങള്‍ സുരക്ഷിതവും ഫലപ്രദവുമാകുന്നു. ഈ മേഖലയില്‍ എഐ എഞ്ചിനീയർമാർ, സോഫ്റ്റ്‌വെയർ ഡെവലപ്പർമാർ, സെക്യൂരിടി വിദഗ്ധർ എന്നിവർക്ക് ഉയർന്ന ഡിമാൻഡ് ഉണ്ടാകും.

നെക്സ്റ്റ്-ജനറേഷൻ ട്രാൻസ്പോർട്ട്

റോബോ-ടാക്സികള്‍, ഹൈപ്പർലൂപ്പുകള്‍, ഓട്ടോണമസ് വാഹനങ്ങള്‍ എന്നിവയായിരിക്കും അടുത്ത ജനറേഷനിലെ പ്രധാന ഗതാഗത മാർഗ്ഗം. എഐ അധിഷ്ഠിത ട്രാഫിക് മാനേജ്മെന്റ്, ഓട്ടോമാറ്റഡ് ഡ്രൈവിംഗ് സിസ്റ്റങ്ങള്‍ എന്നിവ ഈ മേഖലയെ പരിവർത്തനം ചെയ്യുന്നു. ഓട്ടോമോട്ടീവ് എഞ്ചിനീയർമാർ, എഐ സ്പെഷ്യലിസ്റ്റുകള്‍, ട്രാൻസ്പോർട്ട് പ്ലാനർമാർ എന്നിവർക്ക് ഡിമാൻഡ് ഉണ്ടാകും.

സ്മാർട്ട് ലോജിസ്റ്റിക്സ്

സ്മാർട്ട് പോർട്ടുകള്‍, ബ്ലോക്ക്‌ചെയ്ൻ-നിയന്ത്രിത സപ്ലൈ ചെയ്ൻസ്, ഓട്ടോണമസ് ഷിപ്പിംഗ് എന്നിവ പോലുള്ള ഡിജിറ്റല്‍ പരിഹാരങ്ങള്‍ ലോജിസ്റ്റിക്സ് മേഖലയെ മറ്റൊരു തലത്തിലേക്ക് മാറ്റുന്നു. ലോജിസ്റ്റിക്സ് മാനേജർമാർ, ഡാറ്റ അനലിസ്റ്റുകള്‍, ബ്ലോക്ക്‌ചെയ്ൻ വിദഗ്ധർ എന്നിവർക്ക് ഈ മേഖലയില്‍ തൊഴില്‍ അവസരങ്ങള്‍ ലഭിക്കും.

ട്രേഡ്‌സ്മാന്‍ നിയമനം

വയനാട് ഗവ എന്‍ജിനീയറിങ് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിഭാഗത്തില്‍ ഓട്ടോമൊബൈല്‍, ഫിറ്റര്‍, കാര്‍പെന്ററി, മേഷനിസ്റ്റ്, പ്ലംബര്‍ ട്രേഡുകളില്‍ ട്രേഡ്സ്മാനെ നിയമിക്കുന്നു. ഡിപ്ലോമ, ഐ.ടി.ഐ, എന്‍.സി.വി.റ്റി, എസ്.സി.വി.റ്റി, കെ.ജി.സി.ഇ, ടി.എച്ച്.എസ്.എല്‍.സിയാണ് യോഗ്യത. പി.എസ്.സി അനുശാസിക്കുന്ന പ്രായ

വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി മോഡല്‍ കോളെജില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ജി. എസ്. ടി കോംപ്ലിയന്‍സ് ആന്‍ഡ് ഇ-ഫിലിങ്, സര്‍ട്ടിഫിക്കറ്റ്

ട്രേഡ് ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് II നിയമനം

വയനാട് ഗവ എന്‍ജിനീയറിങ് കോളെജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ് വിഭാഗത്തില്‍ ട്രേഡ് ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് II തസ്തികയില്‍ താത്ക്കാാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട ട്രേഡില്‍ മൂന്നുവര്‍ഷത്തെ ഡിപ്ലോമയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ജൂലൈ

വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു.

ജില്ലാതല ഐ.സി.ഡി.എസ് സെല്‍ ജില്ലാ പ്രോഗ്രാം ഓഫീസ് ഉപയോഗത്തിന് കരാറടിസ്ഥാനത്തില്‍ വാഹനം (കാര്‍) നല്‍കാന്‍ താത്പര്യമുള്ള വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ ഒന്‍പത് ഉച്ചയ്ക്ക് രണ്ട് വരെ ജില്ലാ പ്രോഗ്രാം

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

2024-2024 അധ്യായന വര്‍ഷത്തില്‍ കേരള സിലബസില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ1/എ+ ലഭിച്ചവര്‍, സി.ബി.എസ്.ഇ/ ഐ.സി.എസ്.സി സിലബസില്‍ 90 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ വിമുക്തഭടന്മാരുടെ മക്കള്‍ക്ക് ഒറ്റത്തവണ ക്യാഷ്

ബാണസുര ഡാമിൻ്റെ മൂന്നാം നമ്പർ സ്പിൽവെ ഷട്ടർ ഉയർത്തി

പടിഞ്ഞാറത്തറ: ബാണാസുര സാഗര്‍ ഡാമിലെ മൂന്നാം നമ്പർ സ്‌പിൽവെ ഷട്ടർ ഇന്ന് രാവിലെ 10.30തോടെ ഉയർത്തി. ഷട്ടർ 10 സെന്റീമീറ്റർ ഉയർത്തി സെക്കൻ്റിൽ 50 ക്യുബിക് വെള്ളം ഘട്ടം ഘട്ടമായി പുഴയിലേക്ക് ഒഴുക്കി വിടുന്നത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.