ഉരുൾ തകർത്ത വെള്ളാർമല ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽനിന്ന് എസ്‌എസ്‌എൽസി, പ്ലസ്‌ടു പരീക്ഷ എഴുതിയ വിദ്യാർഥികളെയും എസ്‌എസ്‌എൽസി, പ്ലസ്‌ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് നേടിയ ജില്ലയിലെ വിദ്യാർഥികളെയും ആദരിച്ചു.
കോഴിക്കോട് 27മുതൽ 30വരെ നടക്കുന്ന എസ്‌എഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായാണ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെറിറ്റ് ഫെസ്‌റ്റോ സംഘടിപ്പിച്ചത്. രക്തസാക്ഷികളായ അഭിമന്യുവിന്റെ പേരിലുള്ള എൻഡോവ്‌മെന്റും ധീരജ് രാജേന്ദ്രന്റെ പേരിലുള്ള എഡ്യൂടെക് സ്‌കോളർഷിപ്പ് വിതരണവും നടത്തി.
സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് ഉദ്‌ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് എം എസ് ആദർശ് അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് ബിബിൻരാജ് പായം, സിഐടിയു ജില്ലാ സെക്രട്ടറി പി ആർ ജയപ്രകാശ്, പ്രൊഫിൻസ് എഡ്യുക്കേഷൻ ഡയറക്ടർ അനൂപ് ഗോപാൽ, മാർക്കറ്റിങ് മാനേജർ അജയ്‌കുമാർ എന്നിവർ സംസാരിച്ചു. എസ്‌എഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറി അപർണ ഗൗരി സ്വാഗതവും ബത്തേരി ഏരിയാ പ്രസിഡന്റ് അമൃത ജോൺ നന്ദിയും പറഞ്ഞു.
എറണാകുളം മഹാരാജാസ് കോളേജിൽ ക്യാമ്പസ് ഫ്രണ്ട് ക്രിമിനലുകൾ കൊലപ്പെടുത്തിയ രക്തസാക്ഷി അഭിമന്യുവിന്റെ പേരിലുള്ള എൻഡോവ്മെന്റ് വെള്ളാർമല ഗവ. ഹയർ സെക്കൻഡറിയിൽനിന്ന് എസ്‌എസ്‌എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ ആദിലിന് നൽകി. 10,000 രൂപയും ഉപഹാരവും അടങ്ങുന്ന പുരസ്‌കാരം സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് കൈമാറി. ഉരുൾപൊട്ടൽ ദുരന്തത്തെ അതിജീവിച്ച് മികച്ച വിജയം നേടിയതിനുള്ള അംഗീകാരമാണ് എൻഡോവ്‌മെന്റ്.

കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; തൃശ്ശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ