ലൂയിസ് മൗണ്ട് ആശുപത്രിയിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ വാരം

ചെന്നലോട് ലൂയിസ് മൗണ്ട് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ലഹരി ഉപയോഗത്തെ പ്രതിരോധിക്കാനും ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടത്താനുമായി സംഘടിപ്പിച്ചിരിക്കുന്ന ലഹരി വിരുദ്ധ ബോധവത്ക്കരണ വാരാഘോഷ പരിപാടിയുടെ ഉദ്ഘാടനം ജൂൺ 23ന് രാവിലെ 10 മണിക്ക് വിൻസെൻഷ്യൻ സിസ്റ്റർസ് മദർ ജനറൽ സിസ്റ്റർ ഫിലോയും ചെന്നലോട് സെന്റ് സെബാസ്റ്റ്യൻ ചർച്ച് വികാരി ഫാ. ജോബി മുക്കാട്ടുകാവുങ്കലും ചേർന്ന് നിർവഹിക്കും.

ലഹരി വിരുദ്ധ ബോധവത്ക്കരണം ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതൽ ആഴത്തിൽ ജനമനസുകളിൽ എത്തിക്കുന്നതിനായി ലൂയിസ് മൗണ്ട് ആശുപത്രിയിൽ ഓഡിയോ-വിഷ്വൽ റോബോട്ടിക് ദൃശ്യാവിഷ്‌കാരം ഒരുക്കും.

വിദ്യാർത്ഥികൾക്കായുള്ള ബോധവത്ക്കരണ ക്ലാസുകൾ, “Say No to Drugs” മുദ്രാവാക്യവുമായി റാലികൾ, രക്ഷിതാക്കൾക്കായുള്ള സെഷനുകൾ എന്നിവയും പരിപാടിയുടെ ഭാഗമായി നടക്കും. പൊതുജന ബോധവത്ക്കരണ പരിപാടികളായുള്ള റാലികളും, ഓപ്പൺ ഫോറം ചർച്ചകളും, ലഹരി ഉപയോഗത്തെ പറ്റിയുള്ള പോസ്റ്റർ പ്രദർശനങ്ങളും നടക്കും. ആരോഗ്യമുള്ള സമൂഹം രൂപപ്പെടുത്താൻ എല്ലാ വിഭാഗക്കാർക്കും പങ്കാളികളാകേണ്ടതിന്റെ ആവശ്യകത ഉൾക്കൊള്ളിച്ചാണ് ഈ പരിപാടികൾ സംഘടിപ്പിക്കുന്നത്.

പ്രതിരോധം, ചികിത്സ, പുനരധിവാസം എന്നിവ നടക്കുമ്പോൾ മാത്രമേ ലഹരി ഉപയോഗം തടയാൻ കഴിയൂവെന്ന സന്ദേശവുമായാണ് ആശുപത്രിയുടെ ഈ സംരംഭം.
ലഹരി വിരുദ്ധ ദിനാചരണത്തിന് മുന്നോടിയായി നടക്കുന്ന പരിപാടികൾ ജൂൺ 26 വരെ തുടരും.

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ

ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ

അന്തര്‍ സംസ്ഥാന കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും വയനാട് പോലീസിന്റെ വലയില്‍

സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി മോഷണകേസുകളിലുള്‍പ്പെട്ട കുപ്രസിദ്ധ മോഷ്ടാവിനെയും സഹായിയെയും വിദഗ്ധമായി വലയിലാക്കി വയനാട് പോലീസ്. 150-ലധികം മോഷണ കേസുകളിലെ പ്രതിയായ കണ്ണുര്‍, ആലക്കോട്, കൊല്ലപറമ്പില്‍ വീട്ടില്‍, കെ.യു. മുഹമ്മദ്(46), 50-ഓളം കേസുകളിൽ പ്രതിയായ പുല്‍പ്പള്ളി,

എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകുമെന്ന് എം എ ബേബി; ‘ഭരണ വിരുദ്ധ വികാരമില്ല’

എക്സിറ്റ് പോൾ യഥാർഥ ഫലത്തിൻ്റെ അടുത്തത്തിയിട്ടും ഉണ്ട്, എത്താതിരുന്നിട്ടും ഉണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകും. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ല. മുഖ്യമന്ത്രിക്കെതിരെ

ബ്രേക്കിട്ട് സ്വര്‍ണം, വീണ്ടും താഴേക്ക്

ഒറ്റദിവസത്തെ വമ്പന്‍ കുതിപ്പിനു പിന്നാലെ സ്വര്‍ണവില വീണ്ടും താഴേക്ക്. വ്യാഴാഴ്ച മൂന്നുതവണയായി പവന് 1680 രൂപ വര്‍ധിച്ചിടത്തുനിന്ന് ഇന്നുരാവിലെ 280 രൂപയാണ് ഇടിഞ്ഞത്. 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 35 രൂപ കുറഞ്ഞ്

തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍പിജി വില കുത്തനെ കൂട്ടി; വാണിജ്യ സിലിണ്ടറിന് കൂടിയത് 993 രൂപ

തിരുവനന്തപുരം: കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എല്‍പിജി സിലിണ്ടര്‍ വില കുത്തനെ കൂട്ടി എണ്ണവിതരണ കമ്പനികള്‍. വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപയാണ് കൂട്ടിയത്. ഒറ്റയടിക്ക് ഇത്രയധികം വില കൂട്ടുന്നത് അപൂര്‍വ്വങ്ങളില്‍

ഈ സീസണോടെ അഞ്ച് പേരുടെ ക്യാപ്റ്റൻസി തെറിക്കും!; കോളടിക്കുക സഞ്ജുവിനടക്കം ചിലർക്ക്

ഐ പി എൽ 2026 സീസൺ പകുതിയോളം പിന്നിട്ടിരിക്കുകയാണ്. ചില ടീമുകൾ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയപ്പോൾ പ്രതീക്ഷിച്ച പ്രകടനമല്ല പുറത്തെടുക്കുന്നത്. വലിയ താരനിരയുള്ള പല ടീമുകൾക്കും അതിന്റെ നിലവാരം കാട്ടാൻ സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. അതുകൊണ്ടുതന്നെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.