പടിഞ്ഞാറത്തറ: വനിതാ ലീഗ് പാണ്ടങ്കോട് തെങ്ങുംമുണ്ട ശാഖാ കമ്മിറ്റികൾ സംയുക്തമായി മടിത്തട്ട് എന്ന പേരിൽ ലഹരി വിരുദ്ധ ക്യാമ്പ് നടത്തി. ക്യാമ്പ് വനിതാ ലീഗ് വയനാട് ജില്ലാ വൈസ് പ്രസിഡണ്ട് അസ്മ കെ.കെ ഉദ്ഘാടനം ചെയ്തു. ചൈൽഡ് ലൈൻ കൗൺസിലർ മജേഷ് രാമൻ ക്ലാസ് നയിച്ചു. പാണ്ടങ്കോട് വനിതാ ലീഗ് ശാഖാ സെക്രട്ടറി ബുഷ്റ ഉസ്മാൻ സ്വാഗതം പറഞ്ഞു. തെങ്ങുംമുണ്ട ശാഖ വനിതാ ലീഗ് സെക്രട്ടറി റൈഹാനത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡന്റ് റഹ്മത്ത് ഗഫൂർ, തെങ്ങുംമുണ്ട ശാഖ മുസ്ലിംലീഗ് സെക്രട്ടറി അബ്ദുല്ല, ട്രഷറർ മജീദ് എന്നിവർ സംസാരിച്ചു.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ പുളിഞ്ഞാമ്പറ്റ-ആശാരിയോട് കവല, കമ്മോം- അത്ത്യോറ ഭാഗങ്ങളില്‍ നാളെ(നവംബര്‍ 29) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ കീഞ്ഞുകടവ് ഭാഗങ്ങളില്‍ നാളെ (നവംബര്‍







