വൈത്തിരി താലൂക്ക് പ്രവർത്തന പരിധിയായി 1985ൽ ആരംഭിച്ച വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ മാണിക്യ ജൂബിലി വിവിധ പരിപാടികളോടെ ആഘോഷിക്കും. മുൻ പ്രസിഡന്റ് വി.പി.ശങ്കരൻ നമ്പ്യാർ, മാതൃകാ കർഷകൻ കുര്യാച്ചൻ എന്നിവരെ പരിപാടിയിൽ ആദരിക്കും. ഇ.എം.എസ് – ടി.എസ്. എജുക്കേഷൻ എൻഡോവ്മെന്റുകൾ വിതരണം ചെയ്യും. ജൂൺ 30ന് തിങ്കളാഴ്ച 4 മണിക്ക് ബാങ്ക് ഓഫീസിൽ വെച്ച് നടക്കുന്ന ചടങ്ങിൽ മുൻകാല ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും സംഗമവും ഉണ്ടാകുമെന്ന് ബാങ്ക് സെക്രട്ടറി അറിയിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്