പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി പുളിഞ്ഞാൽ ഗവൺമെന്റ് ഹൈസ്കൂളിലെ നല്ലപാഠം വിദ്യാർത്ഥികളും, എസ് പി സി യുണിറ്റും, വെള്ളമുണ്ട ഫോറസ്റ്റ് സെക്ഷൻ ഓഫീസും സംയുക്തമായി നിർമ്മിച്ചുവച്ചിരുന്ന വിത്തുകൾ വെള്ളമുണ്ട ഫോറസ്റ്റ് സെക്ഷൻ പരിധിയിലെ കുരിശുമുടി ഭാഗത്ത് നിക്ഷേപിച്ചു. പുളിഞ്ഞാൽ ഗവണ്മെൻ്റ് ഹൈസ്‌കൂളിലെ പരിസ്ഥിതി ക്ലബ് അംഗങ്ങൾ ആണ് വിത്തൂട്ടിനായി വെള്ളമുണ്ട കുരിശുമുടിമല കയറിയത്. വാർഡ് മെമ്പർ രാധ പരിപാടി ഉദ്ഘാടനം ചെയ്‌തു. ഹെഡ്‌മിസ്ട്രസ് അശ്വതി കെ ഐ,സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ കെ സുരേന്ദ്രൻ,വനസംരക്ഷണ സമിതി പ്രസിഡന്റ്റ് വിജയൻ എന്നിവർ വിദ്യാർത്ഥികളോട് വിത്തൂട്ടിൻ്റെ പ്രാധാന്യം, ലക്ഷ്യം എന്നിവയെക്കുറിച്ചു സംവദിച്ചു.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ പുളിഞ്ഞാമ്പറ്റ-ആശാരിയോട് കവല, കമ്മോം- അത്ത്യോറ ഭാഗങ്ങളില്‍ നാളെ(നവംബര്‍ 29) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ കീഞ്ഞുകടവ് ഭാഗങ്ങളില്‍ നാളെ (നവംബര്‍







