കൽപ്പറ്റ നഗരസഭ ശുദ്ധജല വിതരണ പദ്ധതിയിലെ കാരാപ്പുഴ പമ്പിങ് സ്റ്റേഷൻ ട്രാൻസ്‌ഫോർമർ യാർഡിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ നാളെ (ജൂലൈ 11) ന് കൽപ്പറ്റ നഗരസഭ പരിധിയിൽ ശുദ്ധജല വിതരണം പൂർണമായോ ഭാഗികമായോ തടസപ്പെടും.
കുടിക്കാഴ്ച്ച മാറ്റി
മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ ഓവർസീയർ തസ്തികയിലേക്ക് ജൂലൈ 14 ന് രാവിലെ 11 ന് നടത്താനിരുന്ന കുടിക്കാഴ്ച്ച മാറ്റിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.