മാനന്തവാടി: വയനാട് മെഡിക്കൽ കോളേജിലെ ഉപയോഗ്യശൂന്യമായ പഴയ കെട്ടിടങ്ങൾ ഉടൻ പൊളിച്ചു നീക്കണമെന്ന് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് എരുമത്തെരുവ് കമ്മറ്റി ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.കുഞ്ഞബ്ദുള്ള യോഗം ഉദ്‌ഘാടനം ചെയ്തു. പി.എച്ച് സലിം അധ്യക്ഷത വഹിച്ചു.
മുനീർ പാറക്കടവത്ത്,
മാനന്തവാടി നിയോജക മണ്ഡലം യു ഡി എഫ് കൺവീനർ പടയൻ മുഹമ്മദ്, മുസ്ലിം ലീഗ് മാനന്തവാടി മുൻസിപ്പൽ പ്രസിഡന്റ് പിവിഎസ് മൂസ്സ, സെക്രട്ടറി അർഷാദ് ചെറ്റപ്പാലം,മൊയ്‌തു പള്ളിക്കണ്ടി, കൗൺസിലർ ബി ഡി അരുൺകുമാർ, ഹാരിസ് സഖാഫി. മുഹമ്മദ് മൻസൂർ, ഹസ്സൻ കൊളവയൽ, അസ്‌ലം എന്നിവർ സംസാരിച്ചു

പോക്സോ പ്രതിക്ക് 60 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും
വൈത്തിരി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി 60വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. പൊഴുതന സുഗന്ധഗിരി ഒന്നാം യൂണിറ്റിലെ ശിവ(21) നെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ