വൈത്തിരി താലൂക്ക് ആശുപത്രിയിൽ താത്ക്കാലിക ദന്തൽ ഡോക്ടർ നിയമനം നടത്തുന്നു. അംഗീകൃത സർവകലാശാലയിൽ നിന്ന് പ്രോസ്തോഡോണ്ടിക്സിൽ എംഡിഎസ് ബിരുദമാണ് യോഗ്യത. യോഗ്യത സർട്ടിഫിക്കറ്റിൻ്റെ അസൽ, പകർപ്പ്, തിരിച്ചറിയൽ രേഖ എന്നിവയുമായി ജൂലൈ 17 ന് രാവിലെ 11 ന് വൈത്തിരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ: 04936 256229.

കീം പ്രവേശനം: പഴയ ഫോർമുലയിൽ നടപടി തുടങ്ങി സർക്കാർ, 16 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: സംസ്ഥാനത്ത് കീം പ്രവേശനത്തിന് പഴയ ഫോർമുലയിൽ സർക്കാർ നടപടി തുടങ്ങി. വിദ്യാർത്ഥികൾക്ക് 16 വരെ അപേക്ഷിക്കാം. ആദ്യ അലോട്ട്മെന്റ് പട്ടിക 18ന് പ്രസിദ്ധീകരിക്കും.കേരള എഞ്ചിനിയീറിങ്,ആർകിടെക്ടർ, ഫാർമസി പ്രവേശനത്തിനുളള അടിസ്ഥാന മാനദണ്ഡമായ കീം പരീക്ഷയുടെ