പൊതുവേ മദ്യപാനികളെ ബാധിക്കുന്ന രോഗമായിട്ടാണ് ഫാറ്റി ലിവര്‍ രോഗത്തെ കരുതപ്പെടുന്നത്. എന്നാല്‍ മദ്യപിക്കാത്തവര്‍ക്കും,സ്ത്രീകള്‍ക്കുമൊക്കെ ഫാറ്റി ലിവര്‍ പിടിപെടുന്നത് സര്‍വസാധാരണമാണ്. നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗമെന്നാണ് മദ്യപാനികള്‍ അല്ലാത്തവര്‍ക്ക് വരുന്ന ഫാറ്റി ലിവറിനെ വിളിക്കുന്നത്.
സ്ത്രീകളിലെ ഫാറ്റി ലിവർ രോഗത്തിന്‍റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. വയറു വീര്‍ത്തിരിക്കുക
വയറിന്റെ മുകളിൽ വലതുവശത്ത്, തുടർച്ചയായി വീർക്കുന്നത് ചിലപ്പോള്‍ നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗത്തിന്‍റെ സൂചനയാകാം.
2. വയറിലെ അസ്വസ്ഥത, വയറുവേദന
വയറിലെ അസ്വസ്ഥത, വയറുവേദന തുടങ്ങിയവയൊക്കെ മാസത്തില്‍ സ്ത്രീകളില്‍ വരുന്നതാണെങ്കിലും ഫാറ്റി ലിവർ രോഗത്തിന്‍റെ സൂചനയായും ഇവ ഉണ്ടാകാം.
3. അമിത ക്ഷീണം
രാത്രി മുഴുവൻ നന്നായി ഉറങ്ങിയതിനുശേഷവും അനുഭവപ്പെടുന്ന ക്ഷീണം നിസാരമാക്കേണ്ട. ഫാറ്റി ലിവർ രോഗത്തിന്റെ ആദ്യ ലക്ഷണങ്ങളിലൊന്ന് വിശദീകരിക്കാനാകാത്ത ക്ഷീണമാണ്.
4. ശരീരഭാരം കൂടുക
ഫാറ്റി ലിവർ രോഗമുള്ള സ്ത്രീകൾക്ക് പലപ്പോഴും ഭക്ഷണക്രമത്തിൽ മാറ്റങ്ങളൊന്നുമില്ലാതെ തന്നെ ശരീരഭാരം വർദ്ധിക്കുന്നു.
5. ഓക്കാനം, ദഹന പ്രശ്നങ്ങള്‍
ഫാറ്റി ലിവർ രോഗത്തിന്റെ പ്രാരംഭ ഘട്ടത്തിലുള്ള പല സ്ത്രീകളിലും ദഹനക്കേട്, നേരിയ ഓക്കാനം തുടങ്ങിയവ കാണപ്പെടുന്നു.
6. ചർമ്മത്തിലെ കറുത്ത പാടുകൾ
കഴുത്തിലോ, കക്ഷങ്ങളിലോ ഇരുണ്ട പാടുകള്‍ കാണുന്നതും അവഗണിക്കേണ്ട. ചര്‍മ്മത്തിലെ ചൊറിച്ചിലും ഫാറ്റി ലിവര്‍ രോഗത്തിന്‍റെ ലക്ഷണമാകാം.
7. ഹോർമോൺ അസന്തുലിതാവസ്ഥയും ക്രമരഹിതമായ ആർത്തവവും
കരൾ ഹോർമോണുകളെ നിയന്ത്രിക്കാനും സഹായിക്കുന്നു. സ്ത്രീകളെ സംബന്ധിച്ചിടത്തോളം, അനാരോഗ്യകരമായ കരൾ ക്രമരഹിതമായ ആർത്തവം, ഹോർമോൺ പ്രശ്നങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്നു.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.