വൈത്തിരി: ഗുണ്ടാപ്രവർത്തനങ്ങൾ അമർച്ചചെയ്യുന്നതിൻ്റെ ഭാഗമായി കൊടും കുറ്റ
വാളിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്‌തു. ജില്ലയിലെ സ്ഥിരം കുറ്റവാളിയായ പൊഴു തന, പേരുംങ്കോട, കാരാട്ട് വീട്ടിൽ കെ.ജംഷീർ അലി (41) നെയാണ് തിരുവനന്തപുരം വർക്കലയിൽ വച്ച് പോലീസ് പിടികൂടിയത്. ജയ്‌പൂരിലേക്ക് കടക്കുവാനുള്ള ശ്രമത്തിനി ടെയാണ് പോലീസ് അതിവിദഗ്‌ദമായി ഇയാളെ പിടികൂടിയത്. മംഗലാപുരം, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. നിരന്തര കുറ്റവാളിയായ ജംഷീറിനെതിരെ വൈത്തിരി, മേപ്പാടി, ഷോളൂർമട്ടം, കൂനൂർ, കേണി ച്ചിറ, കൽപ്പറ്റ, പടിഞ്ഞാറത്തറ, വെള്ളമുണ്ട പോലീസ് സ്‌റ്റേഷനുകളിലും, എക്സൈ സിലും കൊലപാതകം, മോഷണം, പോക്സോ, ലഹരിക്കടത്ത്, കവർച്ച, അടിപിടി തുടങ്ങി നിരവധി ക്രിമിനൽ കേസുകളുണ്ട്. തമിഴ്‌നാട് ഷോളർമറ്റം പോലീസ് സ്റ്റേ ഷൻ പരിധിയിൽ കോട്ടനാട് എസ്‌റ്റേറ്റിൽ അതിക്രമിച്ചു കയറി സെക്യൂരിറ്റി ജീവനക്കാ രനെ ആക്രമിച്ചു കൊന്ന് കെട്ടിതൂക്കി കവർച്ച നടത്തിയ കേസിലും ഇയാൾ വിചാരണ നേരിട്ട് കൊണ്ടിരിക്കുകയാണ്. കൂടാതെ ഇയാൾ മുൻപും കാപ്പ നിയമ പ്രകാരമുള്ള നടപടിയുടെ ഭാഗമായി നാടുകടത്തപ്പെട്ടിട്ടുള്ളതും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള തുമാണ്. വീണ്ടും കുറ്റ കൃത്യങ്ങളിൽ ഏർപ്പെട്ടുവരികയായിരുന്ന ഇയാൾക്കെതിരെ കാപ്പ നിയമ പ്രകാരം ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ട് പ്രകാരം ജില്ലാ കളക്ടർ ഉത്തരവിടുകയായിരുന്നു.

ബിപിയും കൊളസ്ട്രോളും മാത്രമല്ല ഈ മറഞ്ഞിരിക്കുന്ന വില്ലനും ഹൃദയസ്തംഭനത്തിന് കാരണമാകുമെന്ന് പഠനങ്ങൾ
ഹൃദയസ്തംഭനത്തിന്റെ കാരണം രക്തസമ്മര്‍ദവും കൊളസ്‌ട്രോളും പോലെയുള്ള അറിയപ്പെടുന്ന കാരണങ്ങള്‍ മാത്രമാണെന്നാണോ നിങ്ങള്‍ കരുതുന്നത്. എന്നാല്‍ പ്രശ്‌നക്കാര്‍ ഈ രോഗങ്ങള്‍ മാത്രമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ജീവിതശൈലി ശരിയായി ശ്രദ്ധിച്ചിട്ടും, വറുത്തതും പൊരിച്ചതും ഒഴിവാക്കിയിട്ടും, രക്തസമ്മര്‍ദം കൂടുന്നതിനുള്ള