മാനന്തവാടിയിലെ വിവിധ പൊതുമരാമത്ത് പ്രവൃത്തികൾക്കായി 13.5 കോടി രൂപയുടെ ഭരണാനുമതി. ബജറ്റിൽ അനുവദിച്ച വിവിധ റോഡ് നവീകരണ പ്രവൃത്തികൾക്കും മാനന്തവാടി കെഎസ്ആർടിസി ഡിപ്പോ യാർഡ് നിർമാണത്തിനുമാണ് തുക അനുവദിച്ച് ഭരണാനുമതിയായത്.
വള്ളിയൂർക്കാവ് പാലം- കമ്മന-കുരിശിങ്കൽ റോഡ് ടാറിങ്ങിന് രണ്ട് കോടി, മാനന്തവാടി കെഎസ്ആർടിസി ഡിപ്പോ യാർഡ് കോൺക്രീറ്റ് പ്രവൃത്തിക്ക് രണ്ട് കോടി, തരുവണ- പാലിയാണ-കക്കടവ് റോഡ് ടാറിങ്ങിന് മൂന്ന് കോടി, കണ്ണോത്ത്മല-ഇടമന-വരയാൽ റോഡ് ടാറിങ്ങിന് മൂന്ന് കോടി, വെണ്മണി-തിടങ്ങഴി റോഡ് ടാറിങ്ങിന് 1.5 കോടി, അഞ്ചാംപീടിക- പുതുശ്ശേരി- കാഞ്ഞിരങ്ങാട് റോഡ് ടാറിങ്ങിന് രണ്ടു കോടി രൂപ എന്നിങ്ങനെയാണ് അനുവദിച്ചത്. പദ്ധതികൾ വേഗത്തിൽ നടപ്പാക്കാൻ പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശം നൽകി. പ്രവൃത്തികൾ യാഥാർത്ഥ്യമാകുന്നതോടെ മാനന്തവാടിയുടെ വികസന മുന്നേറ്റത്തിന് മാറ്റുകൂടുമെന്നും മന്ത്രി പറഞ്ഞു.

എസ്എസ്എഫ് വയനാട് ജില്ല സാഹിത്യോത്സവ് ഇന്ന് മുതൽ ജൂലൈ 20 വരെ കമ്പളക്കാടിൽ
കൽപ്പറ്റ: 32-ാമത് എസ്എസ്എഫ് വയനാട് ജില്ല സാഹിത്യോത്സവ് ജൂലൈ 18,19, 20 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിലായി കമ്പളക്കാടിൽ വെച്ച് നടക്കും. അൽഗോരിതം എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ ജില്ല സാഹിത്യോത്സവ് ആവിഷ്കരിക്കുന്നത്. പ്രമേയവുമായി